ഇതുവരെയുള്ള ഏറ്റവും വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങിയ കന്നഡ ചിത്രമാണ് കെജിഎഫ്.
ഇപ്പോള്‍ കന്നഡയില്‍ നിന്നുള്ള ആദ്യ ആഗോള ഹിറ്റ് എന്ന പദവിയും കെജിഎഫ് സ്വന്തമാക്കിയിരിക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ച് ഒരുങ്ങിയ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലും എത്തിയിട്ടുണ്ട്.
എല്ലാ പതിപ്പുകളില്‍ നിന്നുമായി 200 കോടിയുടെ ഗ്രോസ് കളക്ഷന്‍ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
മലയാളം പതിപ്പിന് ചുരുക്കം സ്ക്രീനുകളാണ് ലഭിച്ചത് എങ്കിലും മികച്ച അഭിപ്രായം സ്വന്തമാക്കി പ്രേക്ഷകര്‍ വര്‍ധിക്കുകയാണ്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സ് എന്നതിന്റെ ചുരുക്കമാണ് കെജിഎഫ്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് ആണ് നായകന്. ശ്രീനിധി ഷെട്ടി നായികയാവുന്നു. . രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് തിയറ്ററുകളില്‍ ഉള്ളത്.