ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടന്‍ വിശാലിന്റെ വിവാഹവാര്‍ത്ത . കാരണം വധു വിശാലിന്റെ കാമുകി വരലക്ഷ്മി അല്ല എന്നത് തന്നെ.
വിശാലിന്റെ പിതാവും സിനിമാ നിര്‍മ്മാതാവുമായ ജികെ റെഡ്ഡിയാണ് ദിന ദാന്തിയോട് വിവാഹക്കാര്യം വെളിപ്പെടുത്തിയത്.
അനിഷ എന്ന് പേരുള്ള പെണ്‍കുട്ടി ആന്ധ്രയിലെ ഒരു ബിസിനസ്സുകാരന്റെ മകളാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം തന്നെയുണ്ടാകുമെന്നും റെഡ്ഡി വെളിപ്പെടുത്തിയിട്ടുണ്ട്.
2016 ല്‍ വരലക്ഷ്മി വിശാലുമായുള്ള പ്രണയം തകര്‍ന്നതായി ട്വീറ്റ് ചെയ്തിരുന്നു്. പ്രണയം ഇപ്പോള്‍ വേറൊരു തലത്തിലെത്തിയിരിക്കുന്നു. ഏഴ് വര്‍ഷം നീണ്ട പ്രണയം അയാള്‍ മാനേജര്‍ വഴിയാണ് അറിയിച്ചത്.
ഈ ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്…? എവിടെയാണ് സ്നേഹം…? ഇങ്ങനെ ചോദിച്ചാണ് വരലക്ഷ്മി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
നടികര്‍ സംഘം തിരഞ്ഞെടുപ്പിന്റെ സമയത്ത് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറിനെതിരെ വിശാല്‍ നടത്തിയ പോരാട്ടത്തില്‍ പിന്തുണയുമായി നടി ഒപ്പമുണ്ടായിരുന്നു.
തിരഞ്ഞെടുപ്പില്‍ വിജയിച്ച വിശാല്‍ തന്റെ ഉറ്റസുഹൃത്തായ വരലക്ഷ്മിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
അതിനിടെ 2018ല്‍ തങ്ങള്‍ വിവാഹം കഴിക്കുമെന്ന് വിശാല്‍ പരസ്യമായി പ്രഖ്യാപിച്ചു.
എന്നാല്‍ വിശാലിന്റെ പ്രഖ്യാപനം വരലക്ഷ്മിയെ ചൊടിപ്പിച്ചെന്നും ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വേര്‍പിരിയലില്‍ കൊണ്ടെത്തിച്ചതെന്നുമാണ് വാര്‍ത്ത.
വിശാലിന്റെ പ്രഖ്യാപനം കരിയറിനെ ബാധിച്ചെന്നും പല അവസരങ്ങളും നഷ്ടപ്പെടുമെന്നും വരലക്ഷ്മി ആരോപിച്ചു.
ഇരുവരും തമ്മില്‍ വലിയ വാക്ക് തര്‍ക്കവും ഉണ്ടായി. ഒടുവില്‍ തനിക്ക് ആരോടും പ്രണയമില്ലെന്ന് വരലക്ഷ്മി തുറന്നടിച്ചിരുന്നു.