അഞ്ച് വര്‍ഷം മുമ്പ് ഗീതാഞ്ജലിയിലേക്ക് താന്‍ വിളിച്ചിട്ട് വരാതിരുന്ന നിവിന്‍പോളിയോട് ലാലേട്ടന്‍ പഴയ കണക്ക് തീര്‍ക്കാന്‍ ചെയ്തത് ഇങ്ങനെ

35

പഴശ്ശിരാജയ്ക്കുശേഷം ഗോകുലന്‍ ഗോപാലന്‍ നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. 1996ല്‍ ഇതേപേരില്‍ ഒരു സിനിമ പുറത്തുവന്നിരുന്നു.

സത്യനായിരുന്നു അതില്‍ കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിയെ ആധുനിക കാലഘട്ടത്തിന്റെ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പുതുമയോടെ പ്രക്ഷകര്‍ക്കുമുന്നില്‍ എത്തിക്കുകയായിരുന്നു സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.

Advertisements

‘കായംകുളം കൊച്ചുണ്ണി’ മെഗാസീരിയലായും ഏതാനും വര്‍ഷം വന്നപ്പോഴും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. കായംകുളം കൊച്ചുണ്ണിയെ നിവിന്‍ പോളിയാണ് അവതരിപ്പിച്ചത്.

സാഹസികമായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ജീവിതം. ആ സാഹസികതയും അസാമാന്യ ധൈര്യവും കൊച്ചുണ്ണിയ്ക്ക് ഒരു ഹീറോ പരിവേഷമാണ് നല്‍കിയത്.

45 കോടിയായിരുന്നു ബഡ്ജറ്റ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമ 165 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

പഴയകാലത്തിന്റെ സെറ്റിനുമാത്രം 12 ചെലവഴിച്ചു. മഞ്ചേശ്വരത്താണ് കളരിയുടെ സെറ്റിട്ടത്. ഉപ്പളയില്‍ 150 വീടുകളുള്ള ഗ്രാമത്തിന്റെ സെറ്റ് പൂര്‍ത്തിയാക്കിയത് 400 പേര്‍ ചേര്‍ന്നാണ്.

നിവിന്‍ പോളിയെ മാത്രം ലക്ഷ്യം വെച്ച് ഈ വലിയ പ്രൊജക്ട് മുന്നോട്ട് പോകുന്നത് ദോഷം ചെയ്യും എന്ന് തോന്നി മറ്റൊരു താരമൂല്യമുള്ള നായകനടനെ ഉള്‍പ്പെടുത്തുന്നത് കുറെക്കൂടി നന്നായിരിക്കും എന്ന തോന്നലില്‍ നിന്നാണ് ഉപകഥാപാത്രമായ ഇത്തിക്കരപക്കിയെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ സമീപിക്കാന്‍ തീരുമാനിച്ചത്.

തന്റെ സിനിമയില്‍ ചെറിയ റോളായാല്‍പ്പോലും മോഹന്‍ലാല്‍ അഭിനയിക്കുമെന്ന ആത്മവിശ്വാസം റോഷന്‍ ആന്‍ഡ്രൂസിനുണ്ടായിരുന്നു. അവര്‍ തമ്മില്‍ ചെറും വലുതുമായ സിനിമകള്‍ ചെയ്തതാണ്. മോഹന്‍ലാലിനെ കൊണ്ടുവരാമെന്ന് റോഷന്‍ നിര്‍മ്മാതാവിനും ഉറപ്പുകൊടുത്തു.

‘എന്റെ മനസ്സിലും ലാലേട്ടനായിരുന്നു.മാത്രമല്ല, ഞാന്‍ നായകനായ ഈ സിനിമയില്‍ ലാലേട്ടന്‍ ചെറിയ റോളില്‍ അഭിനയിക്കുന്നത് തന്റെ ആവശ്യമാണ്’. പക്ഷെ അക്കാര്യം നിവിന്‍ ആരോടും പറഞ്ഞില്ല.

ഒടുവില്‍ മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായി അഭിനയിക്കാന്‍ സമ്മതിച്ചു. ചെറിയ റോളായാലും മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ നായകതുല്യമായ നിലയും വിലയും ഉണ്ടാകാറുമുണ്ട്.

മറ്റാരേക്കാള്‍ കൂടുതല്‍ സന്തോഷവാന്‍ നിവിന്‍പോളിയായിരുന്നു. അഞ്ച് വര്‍ഷം പുറകോട്ട് പോകണം കാര്യമെന്താണെന്നറിയാന്‍. പ്രിയദര്‍ശന്‍ , മോഹന്‍ലാല്‍ ടീമിന്‍റെ ഗീതാഞ്ജലി എന്ന സിനിമ. ഈ ചിത്രത്തില്‍ കീര്‍ത്തിസുരേഷായിരുന്നു നായിക. സഹനടന്‍ എന്ന നിലയില്‍ ചെറുപ്പക്കാരനായ നടനു പറ്റിയ നല്ലൊരാളും ഉണ്ടായിരുന്നു. അതാര് ചെയ്യും എന്ന ചോദ്യം വന്നപ്പോള്‍ മോഹന്‍ലാല്‍ നിവിന്‍ പോളിയുടെ പേര് പറഞ്ഞു.

അക്കാലത്ത് നിവിന്‍പോളി സ്വന്തം കഴിവില്‍ അമിതമായ ആത്മവിശ്വാസവും അത്രതന്നെ അഹങ്കാരവും സൂക്ഷിച്ചിരുന്നു. നാളെത്തന്നെ തുടങ്ങണം, നിവിന്‍പോളി വരുമോ പ്രിയര്‍ശനും ഇന്നസെന്‍റിനും സംശയം.

ഞാന്‍ വിളിച്ചുശരിയാക്കാം എന്ന് പറഞ്ഞ് മോഹന്‍ലാല്‍ നിവിന്‍ പോളിയെ വിളിച്ചു. എന്നാല്‍ യുവനടന്‍ ഫോണ്‍ ഫോണ്‍ എടുത്തില്ല. നാലുപ്രാവശ്യം തുടര്‍ച്ചയായി ലാല്‍ വിളിച്ചു. കാര്യം മനസ്സിലായെങ്കിലും മോഹന്‍ലാല്‍ നിവിന്‍ പോളിയെ കുറ്റപ്പെടുത്തി സംസാരിച്ചില്ല.

ഇതൊക്കെ ശ്രദ്ധിച്ച നിന്നിരുന്ന ഇന്നസെന്‍റ് ലാലിനോട് സൂചിപ്പിച്ചു. അവന്‍റെ നമ്പറൊന്ന് പറ. ഞാന്‍ വിളിച്ച് വിലിച്ച് നോക്കാം.

ഷൂട്ടിങ്ങിലായിരിക്കും, അതാണ് ഫോണ്‍ എടുക്കാത്തത്, തിരക്ക് ഒഴിയുമ്പോള്‍ തിരികെ വിളിക്കും.

ശരിയാണ് ലാലെ തിരക്കായിരിക്കും, എന്നാലും ഞാനൊന്നു ട്രൈ ചെയ്യാം, അമ്മയുടെ പ്രസിഡന്‍റ് കൂടിയല്ലെ എന്ന് പറഞ്ഞ് നിവിന്‍ പോളിയുടെ നമ്പറില്‍ വിളിച്ചു.

ഇത്തവണ നിവിന്‍ പോളി ഫോണ്‍ എടുത്തു. അധികാര സ്വരത്തില്‍ ഇന്നസെന്‍റ് സംസാരിച്ചു.

”എന്താടാ നിവിനെ നീ ഫോണ്‍ എടുക്കാത്തത് മോഹന്‍ലാല്‍ നിന്നെ പലപ്രാവശ്യം വിളിച്ചില്ലെ. നല്ലൊരു വേഷം ചെയ്യാനാണ് ലാല്‍ നേരിട്ട് നിന്നെ വിളിച്ചത്”.

”അതിന് ലാലേട്ടനല്ലെ നായകന്‍, ഞാനല്ലല്ലോ. എന്‍റെ വേഷം എന്താണ്. ഹീറോ കളിക്കല്ലാതെ മറ്റൊരു കളിക്കും എനിക്ക് താത്പര്യമില്ല ”

”ഒന്നുകൂടി ആലോചിക്കൂ മോനെ”.. ”ഇല്ല ഇന്നസെന്‍റ് ചേട്ടാ.. എംഎയ്ക്ക് പഠിക്കുന്നവന് പത്താക്ലാസ് പരീക്ഷ എഴുതേണ്ട ആവശ്യമില്ല”.

പിന്നെ ആരും അക്കാര്യം സംസാരിച്ചില്ല. പലരും നിവിനെ വിളിച്ച് കുറ്റപ്പെടുത്തി. എന്തായാലും തമിഴ്നടനെ വിളിച്ച് അഭിനയിപ്പിച്ച് തടസ്സം പരിഹരിച്ചു.

ഓരോ അടിയും സൂക്ഷിച്ച് മുന്നോട്ട് പോയ നിവിന്‍ സൂപ്പര്‍സ്റ്റാര്‍ പദവിക്കടുത്ത് എത്തി. ഗീതാഞ്ജലിയില്‍ നിവിന്‍ പോളി അഭിനയിച്ചില്ലെങ്കിലും കായംകുളം കൊച്ചുണ്ണിയില്‍ പക്കിയായി അഭിനയിക്കാന്‍ ലാല്‍ സമ്മതിച്ചതോടെ സിനിമ ലാലിന്‍റെ പേരില്‍ അറിയപ്പെട്ടു.
പല്ലിശ്ശേരി ജനയുഗത്തില്‍ എഴുതിയത്

Advertisement