ബി ടൗണ്‍ മാധ്യമങ്ങളില്‍ ഏറെ കാലമായി നിറഞ്ഞു നില്‍ക്കുന്ന ഗോസ്സിപ്പാണ് ആമീര്‍ ഖാനും ഫാത്തിമ സന ഷെയ്ക്കും തമ്മിലുള്ള പ്രണയവാര്‍ത്ത.
ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍.ദീര്‍ഘ കാലമായി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് മൗനം പാലിക്കാറുള്ള ഫാത്തിമ സന ഷെയ്ക്ക് ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
വളരെ വിചിത്രമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. എന്റെ അമ്മ ടിവി കാണുന്നതിനിടയില്‍ ഇത്തരം വാര്‍ത്തകള്‍ വരുമ്ബോള്‍ എന്നെ വിളിച്ച് കാണിക്കും.
നോക്കൂ നിന്റെ ഫോട്ടോ വന്നിട്ടുണ്ട്, എന്താണ് അവര്‍ പറയുന്നത് എന്നറിയാന്‍ തലക്കെട്ട് വായിച്ചു നോക്കൂ… എന്ന് പറയും. തുടക്കത്തില്‍ അത് എന്നെ വല്ലാതെ അലട്ടിയിരുന്നു.
ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കേണ്ടതില്ല എന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. ആളുകള്‍ എന്തും പറയട്ടെ ഫാത്തിമ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ആമീര്‍ ഖാന്‍ പ്രധാനവേഷത്തിലെത്തിയ ദംഗലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഫാത്തിമ സന ഷെയ്ക്ക്.
മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ദംഗലില്‍ അദ്ദേഹത്തിന്റെ മകളും ഗുസ്തി താരവുമായ ഗീത ഫോഗട്ടിന്റെ വേഷത്തിലാണ് ഫാത്തിമ എത്തിയത്.
നിതേഷ് തീവാരി ഒരുക്കിയ ഈ ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റാണ്.