മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയും കെവി ആനന്ദിന്റെ സംവിധാനത്തില്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ഏകദേശം ഉറപ്പിച്ചു.
കഴിഞ്ഞ ദിവസം കെവി ആനന്ദ് തന്റെ ട്വിറ്റര്‍ പേജിലൂടെ സിനിമയ്ക്കുള്ള പേര് തെരഞ്ഞെടുക്കാനുള്ള അവസരം ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും നല്‍കിയിരുന്നു.
മീട്പാന്‍, കാപ്പാന്‍, ഉയിര്‍ക എന്നീ പേരുകളില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ട് നടത്തിയ പോളില്‍ 50 ശതമാനം പേരും ഉയിര്‍ക ആണ് തെരഞ്ഞെടുത്തത്.
കാപ്പാന്‍ എന്ന പേരിന് 36% വും മീട്പാനിന് 24% വോട്ടുമാണ് ലഭിച്ചത്.
37 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തില്‍ ആര്യയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സയേഷയാണ് നായിക. ജനുവിരി 1ന് ടൈറ്റില്‍ ഔദ്യോഗികമായി പുറത്തുവിടും
പ്രധാനമന്ത്രിയായ ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്നാണ്സൂചന. ചെന്നൈ,ഡെല്‍ഹി, കുളു മണാലി, ലണ്ടന്‍ എന്നിവിടങ്ങളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു.
100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ന്യൂയോര്‍ക്ക്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്.