സൗന്ദര്യവും നിലനിര്‍ത്താന്‍ മരുന്നുകളെ അശ്രയിച്ച നടിയുടെ വൃക്കകള്‍ തകരാറില്‍

17

സൗന്ദര്യ സംരക്ഷണത്തിനായി മരുന്നുകളെ ആശ്രയിക്കുന്നവര്‍ക്ക് അറിയേണ്ടത്.

ചെറുപ്പത്തിന്റെ ചുറുചുറുക്കും സൗന്ദര്യവും നിലനിര്‍ത്താന്‍ സപ്ലിമെന്റുകള്‍ കഴിച്ച സിനിമാ താരവും മോഡലുമായ ബീ റോസിന്റെ വൃക്കകള്‍ തകരാറിലായി.

Advertisements

2013 ലെ മിസ് ഇന്റര്‍നാഷണലായ ഫിലിപ്പീന്‍കാരിയാണ് ബീ റോസ് സാന്റിയാഗോ.

ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്ന റോസ് സിനിമാമേഖലയിലും മോഡലിങ് രംഗത്തും തിളങ്ങാന്‍ ശരീരം സൂക്ഷിക്കണമെന്ന് തോന്നിയതിനെ തുടര്‍ന്നാണ് കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്തു തുടങ്ങിയത്.

ഇതിനു പുറമെ ചില മരുന്നുകളും കഴിക്കാന്‍ തുടങ്ങി. ഇതോടെ ഗുരുതരമായ വൃക്ക രോഗത്തിന്റെ പിടിയിലായിരിക്കുന്നത്.

ശക്തമായ മൈഗ്രേന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ക്രോണിക് കിഡ്നി ഡിസീസിന്റെ ലക്ഷണങ്ങളാണ് റോസിനുള്ളതെന്ന് കണ്ടെത്തിയത്.

ഡയാലിസിസിലൂടെ കിഡ്‌നിയുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ ബന്ധുക്കളില്‍ ഒരാള്‍ റോസിന് കിഡ്‌നി ദാനം ചെയ്യാന്‍ മുന്നോട്ട് വരികയായിരുന്നു.

Advertisement