മലയാളത്തില്‍ മികച്ച സിനിമകള്‍ സമ്മാനിച്ച നടിയാണ് നവ്യാ നായര്‍. അഭിനയത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയത്താണ് നവ്യ അഭിനയത്തോട് ടാറ്റാ പറഞ്ഞ് വൈവാഹിക ജീവിതത്തിലേക്ക് ചുവടു വെച്ചത്.
ലൈം ലൈറ്റിന്റെ വെളിച്ചമില്ലാത്ത വിവാഹ ജീവിതത്തിന്റെ ആദ്യനാളുകളെ കുറിച്ച് ഓര്‍ക്കുകയാണ് നവ്യ.
കല്യാണം കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ പെട്ടന്നൊരു ശൂന്യതയായിരുന്നു. അവിടെ (മുംബൈയില്‍) ഞാനും ഭര്‍ത്താവും മാത്രമേയുള്ളു, ആരോടും സംസാരിക്കാന്‍ പോലുമില്ല.
അതോടെ ഞാനെപ്പോഴും നാട്ടിലേക്ക് ഓടും. ഇവിടെയെത്തിയാല്‍ അമ്മയോട് നിര്‍ത്താതെ വര്‍ത്തമാനം പറയും. പലപ്പോഴും അമ്മ ചോദിച്ചിട്ടുണ്ട് നിനക്കെന്താ പറ്റിയതെന്ന്.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായി, പിന്നെ അതിന്റെ സിക്ക്‌നെസ്സ്. എല്ലാം കൂടി മടുത്തുപോയി.
പ്രസവം കഴിഞ്ഞ് മൂന്നു മാസമായപ്പോഴാണ് എഷ്യാനെറ്റ് ചാനലില്‍ ഒരു പ്രോഗ്രാമിന് വിളിക്കുന്നത്. ഭര്‍ത്താവ് ഒക്കെ പറഞ്ഞപ്പോള്‍ ഞാന്‍ ആ ഷോ ഏറ്റെടുത്തു.
മോനെയും കൊണ്ടാണ് ഞാന്‍ ഷൂട്ടിങ്ങിന് വന്നത്. ഓരോ എപ്പിസോഡ് കഴിയുമ്പോഴും കുഞ്ഞിന് പാലു കൊടുക്കാന്‍ ഓടും. ആ ഷോ കഴിഞ്ഞതോടെ മനസ്സിലായി. എനിക്ക് ഇങ്ങനെയൊക്കെയേ ജീവിക്കാന്‍ പറ്റുള്ളൂ എന്ന്- നവ്യ പറഞ്ഞു