മിഖായേലില്‍ നിവിന് പോളിക്ക് വില്ലന്‍ ഉണ്ണി മുകുന്ദന്‍; മാര്‍ക്കോ ജൂനിയറിന്റെ കിടിലന്‍ ലുക്ക് പുറത്ത്

23

ഫനീഫ് അദേനിയുടെ മിഖായേലില്‍ നിവിന്‍ പോളിയുടെ വില്ലനായി വേഷമിടുന്നത് ഉണ്ണി മുകുന്ദനാണ്. മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തിന്റെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അതേസമയം, മിഖായേലിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. 84 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്.

Advertisements

നിവിന്‍ പോളിയാണ് ചിത്രത്തിന്റെ ആത്മാവെന്നും അദ്ദേഹമില്ലായിരുന്നെങ്കില്‍ ഈ യാത്ര എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നെന്നും ഹനീഫ് അദേനി ഫെയ്സ്ബുക്കില്‍ കുറിച്ചു.

നിവിന്‍ പോളിയുടെ മാസ് അവതാരമാകും മിഖായേലിലൂടെ അവതരിപ്പിക്കുന്നത്. നേരത്തെ താരത്തിന്റെ ജന്മദിനത്തില്‍ മമ്മൂട്ടി റിലീസ് ചെയ്ത മിഖായേലിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫനീഫ് അദേനിയുടെ മുന്‍ ചിത്രങ്ങളിലേ പോലെ തന്നെ മികച്ച ആക്ഷന്‍ മിഖായേലില്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസറും മറ്റും നല്‍കുന്നത്.

ഹനീഫ് അദനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിവിന് നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേല്‍.

Advertisement