ശ്രീകുമാര്‍ മേനോന്റെ തന്ത്രപരമായ നീക്കം ഏറ്റു? വീണത് വിദ്യയാക്കി ഒടിയന്‍ മാജിക്!

13

വീണത് വിദ്യയാക്കി ഒടിയന്‍ മാജിക് തുടരുന്നു. നെഗറ്റീവ് റിവ്യൂകളില്‍ ഒടിയന്‍ എന്ന സിനിമയെ കൊല്ലരുത് എന്ന് പറയുന്ന പ്രേക്ഷകരാണ് ഇപ്പോള്‍ കൂടുതലായും രംഗത്തുള്ളത്.

എന്നാല്‍ ഇവിടെയാണ് ശ്രീകുമാര്‍ മേനോന്റെ ബിസിനസ്സ് ടാക്‌ടിക്‌സ് പ്രവര്‍ത്തിച്ചിരിക്കുന്നത്.

Advertisements

മഹത്തായ സംഭവങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് തിയേറ്ററുകളിലേക്കെത്തിയ ആളുകള്‍ക്ക് പക്ഷേ കിട്ടേണ്ടതൊന്നും കിട്ടിയില്ല.

ട്രെയിലറും ടീസറുമൊക്കെ കൊഴുപ്പിച്ച്‌ തന്ത്രപരമായി നീങ്ങിയ ശ്രീകുമാര്‍ മേനോന്‍ ശരിക്കും കളി പഠിച്ച്‌ ഇറങ്ങിയതുതന്നെയാണ് എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പറയുന്നത്.

നെഗറ്റീവ് റിവ്യൂകള്‍ വരുമ്ബോള്‍ എന്താണ് ചിത്രത്തിലെന്നറിയാനുള്ള അകാംക്ഷ ആളുകള്‍ക്ക് പൊതുവേ ഉണ്ടാകും.

ഒന്നും പ്രതീക്ഷിച്ച്‌ പോകാത്ത പ്രേക്ഷകര്‍ക്ക് സിനിമ എന്തൊക്കെയോ ആയി മാറിയതും അതുകൊണ്ടുതന്നെയാണ്. പ്രതീക്ഷയുടെ അമിത ഭാരം ഇറക്കിവെച്ച്‌ കാണുന്നവരാണ് ഇവിടെ യഥാര്‍ത്ഥ പ്രേക്ഷകര്‍ ആകുന്നത്.

അതുകൊണ്ടുതന്നെയാണ് ചിത്രം ഇപ്പോഴും തിയേറ്റര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം പുറമേ മറ്റ് സംവിധായകര്‍ക്കുള്ള ശ്രീകുമാര്‍ മേനോന്റെ ടിപ്പാണ് ഈ ബിസിനസ്സ് ടാക്‌ടിക്‌സ്.

മൂന്ന് ദിവസം കൊണ്ട് 60 കോടി കളക്ഷന്‍ സ്വന്തമാക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ പരസ്യ സംവിധായകന്റെ തന്ത്രം ഏറ്റു എന്നുതന്നെയാണ് പറയാന്‍ കഴിയുക.

Advertisement