ബൈക്കപകടത്തില്‍ പെട്ട് രക്തം വാര്‍ന്ന് റോഡില്‍ കിടന്ന് പിടഞ്ഞ യുവാക്കളെ രക്ഷിച്ച് വീട്ടമ്മ: ഗീത ഒറ്റയ്ക്ക് ഇവരെ രക്ഷിച്ചത് മറ്റുള്ളവര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുമ്പോള്‍

23

പന്തളം: വാഹനാപകടത്തില്‍ പരിക്കേറ്റ് ബോധരഹിതരായി വഴിയില്‍ക്കിടന്ന രണ്ട് യുവാക്കളുടെ ജീവന്‍ രക്ഷിച്ചത് വീട്ടമ്മയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന്.

പന്തളം മാവേലിക്കര റോഡിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാക്കളെയാണ് ഇടപ്പോണ്‍ സ്വദേശിനിയായ വീട്ടമ്മയുടെ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെടുത്തിയത്.

Advertisements

കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ ഇടപ്പോണ്‍ സ്വദേശികളായ പ്രദീപിനെയും പ്രകാശിനെയും ആശുപത്രിയിലെത്തിച്ചത് ഗീത സന്തോഷ് എന്ന വീട്ടമ്മയാണ്.

തലയ്ക്കു പരുക്കേറ്റ് രക്തം വാര്‍ന്ന അവസ്ഥയിലായിരുന്നു യുവാക്കള്‍ ഉണ്ടായിരുന്നത്.

എന്നാല്‍ നിരവധി ആളുകള്‍ കൂടി നിന്നെങ്കിലും ആരും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ കാഴ്ചക്കാരായി നില്‍ക്കുന്നതിന് ഇടയിലേക്കാണ് ഗീത എത്തുന്നത്.

ബന്ധുവിന്റെ മകനെ സ്കൂളില്‍ ആക്കിയ ശേഷം കാറില്‍ വരികയായിരുന്ന ഗീത യുവാക്കളെ ആശുപത്രിയില്‍ ആക്കി. യുവാക്കളുടെ ബന്ധുക്കളെ വിളിച്ച്‌ വിവരം അറിയിച്ച ഗീത യുവാക്കളുടെ ആരോഗ്യ നില ഭേദമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.

Advertisement