ആ രംഗം ഷൂട്ട്‌ ചെയ്യുന്നതിനിടയില്‍ കല്പന ജഗതിയുടെ മുഖത്ത് മീന്‍ വെള്ളം ഒഴിച്ചു!

56

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് കല്പനയും ജഗതി ശ്രീകുമാറും . ഇരുവരും ഒരുമിച്ച കോമഡി രംഗങ്ങള്‍ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു.

മാലിനി നദിയില്‍ കണ്ണാടി നോക്കും എന്ന ഗാനവും തന്റെ സിനിമാ ജീവിതവും തമ്മില്‍ ഒരു ബന്ധമുണ്ടെന്ന് കല്‍പന ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Advertisements

ആര്‍ദ്രം എന്ന ചിത്രത്തില്‍ ജഗതിയും കല്‍പനയും ചേര്‍ന്നു മനോഹരമാക്കിയ ഈ ഗാനം ഒരു കോമഡിതലത്തില്‍ ഉള്ളതായിരുന്നു. ഈ ഗാനം കേള്‍ക്കുമ്ബോള്‍ ആദ്യം ഓര്‍മവരിക ജഗതിയയെ ആണെന്നും കല്‍പ്പന പറഞ്ഞു

ഈ പാട്ട് കേള്‍ക്കുമ്ബോള്‍ പെട്ടന്ന് ഓര്‍മവരിക ജഗതി ചേട്ടനെയാണ്. ആര്‍ദ്രം എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. മീന്‍ കഴുകി കൊണ്ടിരിക്കുമ്ബോള്‍ ജഗതി ചേട്ടന്‍ വരും.

എന്നിട്ട് മാലിനി നദിയില്‍ കണ്ണാടി നോക്കും മാനേ പുള്ളി മാനേ എന്ന പാട്ടുപാടും. അപ്പോള്‍ ഞാന്‍ ഈ മീന്‍വെള്ളമെടുത്ത് അദ്ദേഹത്തിന്റെ മുഖത്തേക്ക് ഒഴിക്കും.

ചട്ടിയോടെ എടുത്ത് ഒഴിച്ചിട്ടു പറയും, ആരോടും പോയ് പറയരുതീ കഥ ഡൈമാ, പൊന്നു ഡൈമാ. ഇതായിരുന്നു രംഗം. ഈ രംഗമാണ് എപ്പോഴും എനിക്ക് ഓര്‍മവരിക.’

ശരിക്കും മീന്‍വെള്ളം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് ഒഴിച്ചത്. ജഗതിയെപോലെ അത്രയും സമര്‍പ്പണ ബോധത്തോടെ അഭിനയിക്കുന്ന ഒരു ആര്‍ട്ടിസ്റ്റിനെ കണ്ടിട്ടില്ലെന്നും കല്‍പന പറഞ്ഞു.

ഷോട്ടിനു വന്നാല്‍ ചെളിയാണോ ചാണകമാണോ മീന്‍വെള്ളമാണോ എന്നൊന്നും ജഗതി ഓര്‍ക്കാറില്ലെന്നും കല്‍പ്പന കൂട്ടിച്ചേര്‍ത്തു. 1965ല്‍ പുറത്തിറങ്ങിയ ശകുന്തള എന്ന ചിത്രത്തിലേതാണ്

Advertisement