റിലീസ് ദിനം സോഷ്യല്‍ മീഡിയയില്‍ ഒടിയനെതിരെ വലിയ ഡീഗ്രേഡിംഗ് തന്നെയാണ് നടന്നത്. സിനിമ കണ്ടവര്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു എന്നാല്‍ മറ്റു ചിലര്‍ സിനിമ പോലും കാണാതെയാണ് ഒടിയനെതിരെ പോസ്റ്റുകളെത്തിയത്.
ഇപ്പോഴിതാ അത്തരമൊരു ഡീഗ്രേഡിംഗ് വിരുതന് കിട്ടിയ പണിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താന്‍ സിനിമ കണ്ടെന്നും എന്നാല്‍ പടം തീരെ കൊള്ളില്ലെന്നും ഇടയ്ക്ക് കഴിച്ച മുട്ട പഫ്‌സ് നല്ല രസമായിരുന്നെന്നുമാണ് അക്ഷയ് ആകാശ് എന്നകമന്റിട്ടത്.
റാന്നി ക്യാപിറ്റോള്‍ തീയേറ്ററില്‍ നിന്നാണ് താന്‍ സിനിമ കണ്ടതെന്നും ഇയാള്‍ സൂചിപ്പിച്ചിരുന്നു .
കമന്റ് വൈറലായതിന് തൊട്ടു പിന്നാലെ മറുപടിയുമായി തീയേറ്ററും രംഗത്തെത്തി ഇവിടെ പഫ്‌സില്ലല്ലോ മനപൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ഒഴിവാക്കുക എന്ന്. പിന്നാലെ അക്ഷയ് മൂന്ന് മുട്ട പഫ്‌സും തീയേറ്റര്‍ എടുത്തുവെച്ചിട്ടുണ്ട്.
അതേസമയം, ഒടിയനെ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് ആദ്യദിന കളക്ഷന്‍ പുറത്തുന്നു. ഇന്ത്യ മുഴുവന്‍ ആദ്യ ദിനം ചിത്രം നേടിയത് 16.48 കോടിയെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.
ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളും റിവ്യുകളും ഒരു ആസുത്രിത ആക്രമണത്തിന്റെ ഭാഗമെന്ന് നേരത്തെ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ ആദ്യ ഷോയുടെ ക്ലൈമാക്സ് ആകുന്നതിന് മുമ്പ് അതിനെ കുറിച്ച് കമന്റുകള്‍ വന്നതും അതിന് തെളിവാണെന്ന് ശ്രീകുമാര്‍ പറയുന്നു.
ഈ സാഹചര്യത്തിലും പ്രേക്ഷകര്‍ തിയേറ്ററിലേക്ക് ചിത്രം കാണാന്‍ നിരാശരാകാതെ എത്തും എന്നു തന്നെയാണ് അദ്ദേഹം പറയുന്നത്.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്.
മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.