സൗദിയില്‍ പിഞ്ചു കുഞ്ഞിനെ ചുമരിലിടിച്ച് കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് ആത്മഹത്യ ചെയ്തു: കാരണം ഞെട്ടിക്കുന്നത്

13

ജിദ്ദ: കുടുംബ വഴക്കിനിടെ പിഞ്ചു കുഞ്ഞിനെ ചുമരിലിടിച്ച് കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് തൂങ്ങി മരിച്ചു.

ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്താണ് കുടുംബ വഴക്കിനിടെ ഏഴ് മാസം പ്രായമായ ആണ്‍കുട്ടിയെ ചുമരിലിടിച്ച് കൊലപ്പെടുത്തിയത്.

Advertisements

കുഞ്ഞ് മരിച്ചതിനു ശേഷമാണ് ശ്രീജിത്ത് സുലൈമാനിയയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചത്. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സാണ് ആലപ്പുഴ സ്വദേശി അനീഷ. ഇവര്‍ കുടുംബത്തോടൊപ്പം ഞായറാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവമുണ്ടായത്.

ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞിനെ അനീഷ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കുഞ്ഞ് മരിച്ചതറിഞ്ഞ് ബോധരഹിതയായ അനീഷ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടില്‍ ബഹളം കേട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്നപ്പോഴാണ് ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement