വീട്ടുജോലിക്കാരിയെ തീയേറ്ററില്‍ ഇരിക്കാന്‍ അനുവദിച്ചില്ല; രജനികാന്ത് വിവാദത്തില്‍

27

ചെന്നൈ: എളിമയുടെ പ്രതീകം എന്നറിയപ്പെടുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് ഇപ്പോള്‍ സിനിമ കാണുന്നതിന് കുടുംബവും ഒന്നിച്ചെത്തിയ തലൈവര്‍ വീട്ടുജോലിക്കാരിയെ തീയേറ്ററില്‍ ഇരിക്കാന്‍ സമ്മതിക്കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ഈയിടെ റിലീസായ 2.0 സിനിമ ചെന്നൈ സത്യം തിയറ്ററില്‍ കാണാനെത്തിയപ്പോഴാണ് ജോലിക്കാരിയെ മണിക്കൂറുകളോളം നിര്‍ത്തിയത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.

Advertisements

ഫോട്ടോയും വൈറലായി. ഇവരോടൊപ്പം ഉണ്ടായിരുന്ന വേലക്കാരിയാണെന്ന് കരുതുന്ന യുവതി സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ അവരുടെ പിന്നില്‍ നില്‍ക്കുകയായിരുന്നു.

തിയറ്ററില്‍ തൊട്ടടുത്ത് സീറ്റുകള്‍ കാലിയായി കിടന്നിരുന്നുവെങ്കിലും വേലക്കാരിയെ ഇരിക്കാന്‍ അനുവദിക്കാത്തതാണ് വിവാദമായത്.

കടുത്ത മനുഷ്യാവകാശലംഘനമാണ് രജനീകാന്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇദ്ദേഹം ഭരണാധികാരിയായാല്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ ചോദ്യമുയരുന്നു. സംഭവത്തില്‍ രജനീകാന്തിന്റെ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടായിട്ടില്ല

Advertisement