മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒരുമിച്ച് അനൌണ്‍സ് ചെയ്ത പടങ്ങളാണ് ഒടിയനും രണ്ടാമൂഴവും. ഇതില്‍ കാത്തിരുപ്പുകള്‍ക്കൊടുവില്‍ ഒടിയന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തി.
ഇനിയുള്ളത് രണ്ടാമൂഴം. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍, കാലാവധി കഴിഞ്ഞതിനാല്‍ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി കേസ് നല്‍കിയതോടെ രണ്ടാമൂഴം വിവാദത്തിലാവുകയായിരുന്നു.
എംടിയുടെ ഹര്‍ജിയില്‍ തിരക്കഥ തിരിച്ചുനല്‍കാനുള്ള മുന്‍സിഫ് കോടതി വിധി ജില്ലാ കോടതി സ്‌റ്റേ ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ രണ്ടാമൂഴം ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്നും അടുത്ത വര്‍ഷം ഓഗസ്തില്‍ സിനിമ തുടങ്ങുമെന്നും സംവിധായകന്‍ പറയുന്നു.
ഉടന്‍ രണ്ടാമൂഴത്തിന്‍റെ ജോലികള്‍ തുടങ്ങുമെന്ന് ശ്രീകുമാര്‍ മേനോന്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും തരണം ചെയ്യേണ്ട പ്രതിസന്ധികള്‍ ഏറെയാണ്.
കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാന്‍ കഴിയാത്തതും ചിത്രവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചകളും നടക്കാത്തതുമാണ് എംടിയെ പ്രകോപിപ്പിച്ചത്.
എന്നാല്‍, ഇപ്പോള്‍ തനിക്കനുകൂലമായ വിധി ശ്രീകുമാര്‍ മേനോന്‍ വാങ്ങിയിരിക്കുകയാണ്. എം ടിയെ തോല്‍പ്പിച്ച് ശ്രീകുമാര്‍ തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി മുന്നോട്ട് പോകുകയാണ്. കോടതിയുടെ അവസാന വിധി എന്താകുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.