ലാസ്വേഗസ്: ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തുള്ള പോണ്‍ കാഴ്ചക്കാര്‍ക്കിടയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് എന്ന് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, യൂപോണ്‍ എന്നിവയുടെ കണക്കുകളാണ് പുതിയ വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നത്.
ഈ സൈറ്റുകളിലെ സ്ത്രീകാഴ്ചക്കാരില്‍ സ്വവര്‍ഗ്ഗരതിയുടെ കാഴ്ചക്കാര്‍ ആയിരുന്നു കൂടുതലെന്നും പുറത്തുവിട്ട ഡാറ്റ പറയുന്നു.
40 ബില്ല്യണ്‍ പേജ് വ്യൂവാണ് ഈ സൈറ്റുകള്‍ക്ക് ഈ വര്‍ഷം അവസാനിക്കുമ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും കുടുതല്‍ ആള്‍ക്കാര്‍ കണ്ടത് ലെസ്ബിയന്‍ സെക്‌സും ആയിരുന്നു.
ഈ വര്‍ഷത്തെ പോണ്‍ ഹബ്ബിന്റെ കണക്കുകളില്‍ കാഴ്ചക്കാരില്‍ 30 ശതമാനം സ്ത്രീകളാണ്. ഇവര്‍ കണ്ട ലെസ്ബിയന്‍ വീഡിയോകളുടെ പുരുഷന്മാര്‍ കണ്ടതിനേക്കാള്‍ 151 ശതമാനം കൂടുതലാണ്.
4,791,799 പോണ്‍ വീഡിയോകളാണ് 2018 ല്‍ പോണ്‍ഹബ്ബില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. സൈറ്റില്‍ എത്തുന്ന പുരുഷന്മാരുടെ എണ്ണം 167 ശതമാനം കൂടിയപ്പോള്‍ 45 വയസ്സിന് മുകളിലുള്ളവരുടെ എണ്ണത്തില്‍ 200 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.
സ്വവര്‍ഗ്ഗ പ്രണയികളായ പുരുഷന്മാരുടെ പോണ്‍ വീഡിയോകള്‍ കാണുന്ന സ്ത്രീകളുടെ ശതമാനം 30 കൂടിയെന്ന് പോണ്‍ഹബ്ബ് കണ്ടെത്തി.
ദിവസവും പോണ്‍ഹബ്ബ് കാണുന്നവരുടെ എണ്ണം 125 ദശലക്ഷമാണ്. അനുകാലിക വിഷയങ്ങള്‍ അധികരിച്ച് വീഡിയോ തിരയുന്നത് മാറുന്നുണ്ടെന്ന് പഠനം പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലൈംഗികവാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സമയത്ത് പോണ്‍സൈറ്റിലെ തെരച്ചിലില്‍ ടോപ് ടെന്നില്‍ ഒന്നാമത് എത്തിയത്. ട്രംപിനെ ലൈംഗിക വിവാദത്തില്‍ കുടുക്കിയ സ്‌റ്റോര്‍മി ദാനിയേല്‍സ് ആയിരുന്നു മറ്റൊരു പ്രധാന സെര്‍ച്ച് വിഷയം.