ആകാംക്ഷയുടെയും ഭീതിയുടെയും പുതിയ കഥ ; പ്രേതം 2 ഡിസംബര്‍ 21 ന്

199

മലയാളത്തിന്റെ യുവതാരം ജയസൂര്യ- രഞ്ജിത് ശങ്കര്‍ ചിത്രം പ്രേതം ടുവിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 21 ന് തിയേറ്ററുകളിലെത്തും.

ഡോണ്‍ ബോസ്‌കോ എന്ന മനശാസ്ത്രജ്ഞനായുള്ള ജയസൂര്യയുടെ കഥാപാത്രമാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. വരിക്കാശ്ശേരി മനയെ ചുറ്റിപ്പറ്റിയാണ് പ്രേതം 2 വിന്റെ കഥ പറയുന്നത്.

Advertisements

ഡോണ്‍ ബോസ്‌കോയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ടാസ്‌ക് ഇതാണെന്നാണ് പുറത്തിറങ്ങിയ ട്രെയിലറില്‍ പറയുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്ന് മുമ്പ് രഞ്ജിത് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു.

ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിരയാണ് ആദ്യഭാഗത്തില്‍ അണിനിരന്നത്.

രണ്ടാം ഭാഗത്തില്‍ ‘ക്വീന്‍’ ഫെയിം സാനിയ ഇയ്യപ്പനും ‘വിമാനം’ ഫെയിം ദുര്‍ഗ്ഗ കൃഷ്ണനും നായികമാരായെത്തുന്നു.

സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചിരുന്നത്.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു നാരായണന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റര്‍ വി. സാജന്‍.

Advertisement