നമ്മുടെ ലാലേട്ടനു വേണ്ടി എല്ലാവരും ഒടിയന്‍ കാണണം, ഒടിയന് വേണ്ടി നില്‍ക്കണം: അഭ്യര്‍ത്ഥനയുമായി തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍

22

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ റിലീസായ ഒടിയന്‍ എല്ലാവരും കാണണമെന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ച് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഹരികൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

രണ്ട് വര്‍ഷമായി കാത്തിരിക്കുന്ന ഈ സിനിമ നമ്മള്‍ കാണണം നമ്മുടെ ലാലേട്ടനു വേണ്ടിയും കേരളം കണ്ട ഏറ്റവും വലിയ സിനിമാസ്വപ്നത്തിന് വേണ്ടിയും ഒടിയന്‍ കാണണം ഒടിയന് വേണ്ടി നില്‍ക്കണം അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

അതേസമയം ബിജെപി ഹര്‍ത്താല്‍ ഒടിയന്റെ പ്രദര്‍ശനത്തെ കാര്യമായി ബാധിച്ചിട്ടില്ല. ഒടിയന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. പ്രേക്ഷക ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്ന ഒരു കഥയാണ് ഒടിയന്‍ പറയുന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

37 രാജ്യങ്ങളില്‍ ആയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ലോകം മുഴുവന്‍ 3004 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തില്‍ 412 സ്‌ക്രീനുകളില്‍ ആണ് എത്തുന്നത്.

കേരളത്തിന് പുറത്തു മുന്നൂറു സ്‌ക്രീനുകളില്‍ എത്തുന്ന ഈ ചിത്രം ഇന്ത്യക്കു പുറത്തു റിലീസ് ചെയ്യുന്നത് 2292 സ്‌ക്രീനുകളില്‍ ആയാണ്. ആദ്യ ദിവസം പന്ത്രണ്ടായിരത്തില്‍ അധികം പ്രദര്‍ശനം ആണ് ഈ ചിത്രം ലോകമെമ്പാടുമുള്ള സ്‌ക്രീനുകളില്‍ നടത്തുക.

ഹര്‍ത്താലിനെ തുടര്‍ന്ന് ആദ്യം റിലീസ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് അണിയറക്കാര്‍ ആലോചിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയും മുന്‍നിശ്ചയിച്ച പ്രകാരം തന്നെ റിലീസ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

ഇതോടെ വിഷമത്തിലായിരുന്ന ആരാധകരും ആവേശത്തിലായി. അതിന്റെ പ്രതിഫലനമെന്നോണം അര്‍ധരാത്രി മുതല്‍ തീയറ്ററുകളിലേക്ക് ആളെത്തി തുടങ്ങി.

Advertisement