മോഹന്‍ലാലിന്റെ അസാധ്യ പകര്‍ന്നാട്ടം കണ്ട് ഞെട്ടി പ്രേക്ഷകര്‍, ഒടിയന്‍ ആദ്യ പകുതിക്ക് ഇടിവെട്ട് റിപ്പോര്‍ട്ട്; ഹര്‍ത്താലിനെ തോല്‍പ്പിച്ച് ഒടിയന്റെ ചരിത്ര മുന്നേറ്റം

34

താരരാജേവ് മോഹന്‍ലാലിന്റെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരുന്ന ഒടിയൻ എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രം ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്തു കഴിഞ്ഞു.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസ് ആയെത്തിയ ഈ ചിത്രം ഇന്ന് വെളുപ്പിന് നാലു മണി മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു കഴിഞ്ഞു.

Advertisements

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ പകുതിക്കു ഇപ്പോൾ ത്രസിപ്പിക്കുന്ന റിപ്പോർട്ട് ആണ് ലഭിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ശബ്ദത്തിലൂടെ ആരംഭിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ ഒടിയൻ മാണിക്യന്റെ ഇൻട്രൊഡക്ഷനോടെ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു തുടങ്ങുന്നു.

നോൺ-ലീനിയർ ആയി ഭൂത കാലവും വർത്തമാന കാലവും ഇടകലർത്തിയാണ് ഈ ചിത്രം കഥ പറയുന്നത്. പഴയ യുവാവായ ഒടിയൻ മാണിക്യൻ ആയും പുതിയ കാലത്തെ മധ്യവയസ്കനായ ഒടിയൻ മാണിക്യൻ ആയും മോഹൻലാൽ പകർന്നാടുന്നത് അത്ഭുതത്തോടെയാണ് പ്രേക്ഷകർ കാണുന്നത്.

വളരെ ആഴമുള്ള ഒരു കഥയാണ് ഒടിയൻ പറയുന്നത് എന്ന സൂചന ആദ്യ പകുതിയിൽ തന്നെ ഒടിയൻ തരുന്നുണ്ട്. വൈകാരികമായി തീവ്രത പുലർത്തുന്ന ഒരു ചിത്രമായാണ് ഒടിയൻ ഒരുക്കിയിട്ടുള്ളതെന്ന സൂചനയും ആദ്യ പകുതി തരുന്നുണ്ട്.

സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ പകുതി കഴിഞ്ഞതോടെ തന്നെ, ചരിത്രം രചിക്കാൻ സാധ്യതയുണ്ട് എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്.

പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരുടെ എൻട്രിക്കും ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ആദ്യ പകുതിയിലെ മോഹൻലാലിന്റെ പെർഫോമൻസ് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറമാണ്.

പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്.

Advertisement