പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയ് ലര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്ത് വിട്ടു. ഒരു മാസ് മസാല സിനിമയായിരിക്കുമെന്ന് സൂചന നല്‍കികൊണ്ടാണ് ട്രെയ് ലര്‍ പുറത്ത് വന്നിരിക്കുന്നത്.
തന്റെ കുഞ്ഞനിയന്‍ പ്രണവിന്റെ പുതിയ സിനിമയുടെ ടീസര്‍ റീലിസ് ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ദുല്‍ഖര്‍ ട്രെയ് ലര്‍ പങ്ക് വെച്ച് കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.
മോഹന്‍ലാല്‍ റഫറന്‍സുകള്‍ ട്രെയ് ലറില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. മുണ്ടുടുത്ത് 2255 എന്ന വാഹനത്തില്‍ എത്തുന്ന പ്രണവിന്റെ വരവ് ആരാധകര്‍ ഇപ്പോഴേ ആഘോഷമാക്കിയിട്ടുണ്ട്.
അരുണ്‍ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്യുന്നത് തിരക്കഥ നിര്‍വഹിക്കുന്നതും സംവിധായകന്‍ തന്നെയാണ്.
പുതുമുഖ നായിക റേച്ചല്‍ ഡാവിഡ് ആണ് സിനിമയിലെ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുക.ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തിലെ ആദ്യ 150 കോടി ചിത്രം പുലിമുരുകന്‍, പോക്കിരി രാജ, രാമലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ടോമിച്ചന്‍ മുളകുപാടം.
.