മലയാളത്തില്‍ അഭിനയിക്കണം: തന്റെ ആഗ്രഹം വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍

23

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ലോകമൊട്ടുക്കും ആരാധകരുള്ള താരമാണ് . തന്റെ പുതിയ ചിത്രമായ സീറോയുടെ പ്രമോഷന്‍ പരിപാടിക്കിടെ ഒരു മോഹം പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ്.

അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് താരം അഭിപ്രായപ്പെട്ടത്.

Advertisements

മലയാളത്തിലിറങ്ങുന്ന സിനിമകള്‍ മികച്ചതാണെന്നും മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവരുടെ സിനിമകള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവയാണെന്നും ഷാരൂഖ് പറഞ്ഞു.

ഭാഷയുടെ പ്രശ്‌നമുണ്ടെങ്കിലും മലയാളത്തില്‍ എത്താനുള്ള അവസരം നഷ്ടപ്പെടുത്തില്ലെന്നും താരം പറയുന്നു. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ ഈ മാസം 21നാണ് തിയേറ്ററുകളിലെത്തുന്നത്.

അനുഷ്‌ക ശര്‍മ്മ നായികയാകുന്ന ചിത്രത്തില്‍ പൊക്കം കുറഞ്ഞയാളായാണ് ഷാരൂഖ് അഭിനയിക്കുന്നത്.

കത്രീന കൈഫും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു. ഗൗരി ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രം യഷ് രാജ് ഫിലിംസാണ് വിതരണം ചെയ്യുന്നത്.

സല്‍മാന്‍ ഖാന്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisement