അമിതാഭ് ബച്ചന്‍, തപ്സീ പന്നു എന്നിവര്‍ അഭിനയിച്ച ‘പിങ്ക് ‘ ന്റെ തമിഴ് പതിപ്പില്‍ വിദ്യാ ബാലനും തല അജിത്തുമെത്തുന്നു. ബോണി കപൂറാണ് സിനിമയുടെ നിര്‍മ്മാതാവ്.
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് വിദ്യാ ബാലന്‍ സിനിമയില്‍ അഭിനയിക്കാം എന്ന് സമ്മതിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നു. വിദ്യാ ബാലന്‍ ചെയ്യുന്ന വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Advertisements
പ്രധാന പുരുഷ കഥാപാത്രമായി തല അജിത്താകും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. മറ്റ് കഥാപാത്രങ്ങളിലേക്കുള്ള കാസ്റ്റിങ്ങ് നടന്നു കൊണ്ടിരിക്കുകയാണ്.
2016 ലാണ് ഷൂജിത്ത് സര്‍ക്കാര്‍ അനിരുദ്ധ റായ് എന്നിവര്‍ ചേര്‍ന്ന് പിങ്ക് എന്ന സിനിമ നിര്‍മ്മിക്കുന്നത്. തമിഴില്‍ ഇവരാവില്ല സിനിമക്ക് പുറകില്‍ എന്നാണ് പുതിയ വാര്‍ത്തകള്‍.
Advertisement