തീയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് പദ്മകുമാര്‍ ചിത്രം ജോസഫിന് ലഭിക്കുന്നത്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് തന്നെയാണ് ജോജു ജോസഫ് എന്ന കഥാപാത്രത്തിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത്.
പ്രേക്ഷകരും നിരൂപകരും സിനിമാരംഗത്തുള്ളവരും ഒരു പോലെ പ്രശംസിക്കുന്നതിനിടയില്‍. താന്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് മാത്രം ആയിരുന്നെങ്കില്‍, താരമൂല്യമുള്ള മറ്റൊരു നായകനെ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കുമായിരുന്നു എങ്കില്‍ അത് മമ്മൂട്ടിയെ ആയിരിക്കും എന്നാണ് ജോജു പറയുന്നത്.
ഒരു റേഡിയോ ഇന്റര്‍വ്യൂവില്‍ ആണ് ജോജു ഇങ്ങനെ പറയുന്നത്. ഈ കഥാപാത്രം ഒരുപക്ഷെ തന്നെക്കാള്‍ ഗംഭീരമായി മമ്മുക്ക ചെയ്തേനെ എന്നും ജോജു പറയുന്നു. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ആണ് ജോജു ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വൈകാതെ തന്നെ ജോസഫ് ഗള്‍ഫിലും റിലീസ് ചെയ്യാന്‍ പോവുകയാണ്.
ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായായാണ് ചിത്രത്തില്‍ ജോജു എത്തുന്നത്. ‘മാന്‍ വിത് സ്കാര്‍’ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന സിനിമ വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്.
സൗബിന് ഷാഹിര്‍, സുധി കോപ്പ , ദിലീഷ് പോത്തന്, ജോണി ആന്റണി, ഇടവേള ബാബു,ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്, ആത്മീയ, മാധുരി തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലണിനിരക്കുന്നു.