തമിഴ്സൂപ്പർ താരങ്ങളായ ദളപതി വിജയിയും ചിയ്യാന്‍ വിക്രമും മണിരത്നം ചിത്രത്തിനായി ഒന്നിക്കുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ ശെൽവൽ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ.
മണിരത്നം വർഷങ്ങളായി ആലോചിക്കുന്ന സ്വപ്ന സിനിമയാണ് പൊന്നിയൻ ശെൽവൽ. എന്നാൽ വിവിധ കാരണങ്ങളാൽ ഇതുവരെ യാഥാർത്ഥ്യമായില്ല. പൊന്നിയൻ ശെൽവൻ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
വിജയ്യും വിക്രമും അഭിനയിക്കാൻ സമ്മതമറിയിക്കുകയും ലുക്ക് ടെസ്റ്റുകളിൽ പങ്കെടുക്കുകയും ചെയ്തതായി തമിഴ് മാദ്ധ്യമങ്ങൾ പറയുന്നു. ചിമ്പുവാണ് മറ്റൊരു പ്രധാന താരം.
ഒടുവിൽ റിലീസ് ചെയ്ത മണിരത്നം ചിത്രം ചെക്ക ചിവന്ത വാനത്തിലും ചിമ്പു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
മറ്റു തടസങ്ങളില്ലാതെ മുന്നോട്ട് പോയാൽ പൊന്നിയൻ ശെൽവലിന്റെ ഷൂട്ടിംഗ് 2020ൽ തുടങ്ങാനാണ് പദ്ധതി. ചിത്രത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.