2018 മമ്മൂക്കയ്ക്കും നിവിന്‍ പോളിക്കും സ്വന്തം, ലാലേട്ടന്റെ കളി വരുന്നതേ ഉള്ളൂ!

21

മലയാളത്തില്‍ മികച്ച നിരവധി സിനിമകള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2018. കണക്കുകള്‍ പ്രകാരം 147ഓളം സിനിമകള്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. എനി ഡിസംബര്‍ മാസം കഴിയുമ്പോഴേക്കും അതിന്റെ എണ്ണം കൂടുകയേ ഉള്ളൂ.

Advertisements

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താര രാജാക്കന്മാരുടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രങ്ങളും ഇവയില്‍ ഉണ്ടായിരുന്നു. കലാമൂല്യമുള്ള സിനിമകളും ബിഗ് ബജറ്റിലൊരുക്കിയ സിനിമകളും അക്കൂട്ടത്തില്‍ ഉണ്ടെങ്കിലും ബോക്സോഫീസില്‍ തിളങ്ങിയത് വളരെ അപൂര്‍വ്വം ചില സിനിമകളായിരുന്നു.

ശരിക്കും 2018 മികച്ചതാക്കിയത് ആരൊക്കെയാണ്? മറ്റാര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് ചിത്രങ്ങളായിരുന്നു ഇക്കയുടെ അബ്രഹാമിന്റെ സന്തതികളും നിവിന്റെ കായംകുളം കൊച്ചുണ്ണിയും.

2018ലെ ചിത്രങ്ങള്‍ മൊത്തമായി നോക്കിയാല്‍ ഈ രണ്ട് ചിത്രങ്ങള്‍ തന്നെയാണ് ഏറ്റവും മികച്ചത്. ലാലേട്ടന്റേതായി ഇറങ്ങിയ നീരാളി പ്രതീക്ഷിച്ചത്രയും ബോക്സോഫീസ് വിജയം നേടാനായില്ല.

എന്നാല്‍ ഇനിവരാനിരിക്കുന്ന ഒടിയനിലാണ് എല്ലാവരുടേയും പ്രതീക്ഷ. ഒറ്റയടിക്ക് ഇക്കയുടേയും നിവിന്റേയും എല്ലാം റെക്കോര്‍ഡ് കാറ്റില്‍ പറത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

Advertisement