സ്വന്തം മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി. രണ്ടു കിഡ്‌നിയും തകരാറിലായ സ്വന്തം മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന അപേക്ഷയുമായാണ് സേതു ലക്ഷ്മി അമ്മ ലൈവിലെത്തിയത്.
ഈ അപേക്ഷ നിങ്ങളുടെയെല്ലാം ഹൃദയത്തിലേറ്റി പരമാവധി സഹായിക്കണമെന്നാണ് സേതു ലക്ഷ്മി അമ്മ വീഡിയോയില്‍ പറയുന്നത്.സ്മാര്‍ട്ട് പിക്‌സ് മീഡിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ലൈവിലെത്തിയാണ് സേതു ലക്ഷ്മി അമ്മ സഹായം യാചിച്ചിരിക്കുന്നത്.
‘എന്റെ മകന്റെ ആവശ്യവുമായാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്നിരിക്കുന്നത്. അവനിപ്പോള്‍ ജോലിക്കൊന്നും പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. അവന്റെ കിഡ്‌നി രണ്ടും പോയ കിടക്കുന്നു. ഇപ്പോള്‍ 10 വര്‍ഷം കഴിഞ്ഞു. എത്രയും വേഗം കിഡ്‌നി മാറ്റി വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
ഞാന്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് അതിന് കഴിയുന്നില്ല. അവന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൂത്ത കുട്ടിക്ക് 13 വയസ്, രണ്ടാമത്തെ കുട്ടിക്ക് 12 വയസ്. എന്റെ മകന് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. എന്റെ അടുത്ത് പറയും, അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്.
‘മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകന്‍ പറയുമ്പോള്‍ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക’ സേതു ലക്ഷ്മി അമ്മ വീഡിയോയില്‍ പറയുന്നു. നിങ്ങളുടെ സഹായമാണ് ഇനി രക്ഷയെന്നും കഴിയുന്ന രീതിയില്‍ സഹായിക്കണമെന്നും വീഡിയോയില്‍ സേതു ലക്ഷ്മി അമ്മ അഭ്യര്‍ത്ഥിക്കുന്നു. മഞ്ജുവാര്യര്‍ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ഹൗ ഓള്‍ഡ് ആര്‍യുവില്‍ സേതുലക്ഷ്മി മികച്ച വേഷം ചെയ്തിരുന്നു. ഫോണ്‍ നമ്പര്‍ 9567621177.