വിവാഹത്തിന് മുമ്പ് ബന്ധം പാടില്ലെന്ന് 16 കാരി, കേള്‍ക്കാതെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനം നടത്തി യുവാവ്; കാസര്‍കോട് നടന്നത് ഇങ്ങനെ

24

കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി 16 കാരിയെ പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പൊയ്നാച്ചി ചെറുകരയിലെ ഇബ്രാഹിം ഖലീലിനെ (26)യാണ് വിദ്യാനഗര്‍ സിഐ എ അനില്‍കുമാറും സംഘവും അറസ്റ്റു ചെയ്തത്.

Advertisements

പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പലയിടങ്ങളിലായി കൊണ്ടുപോയി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.

വിവാഹത്തിന് മുമ്ബ് മറ്റു ബന്ധങ്ങള്‍ പാടില്ലെന്ന് പെണ്‍കുട്ടി ഖലീലിനോട് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ ഇത് വകവെക്കാതെ ബലം പ്രയോഗിച്ച്‌ പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് വിവരം വീട്ടുകാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി. പോക്സോ കുറ്റം ചുമത്തി കേസെടുത്ത ഖലീലിനെ ചൊവ്വാഴ്ച വൈകിട്ടാണ് അറസ്റ്റു ചെയ്തത്.

Advertisement