ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ രജനികാന്തിന്റെ 2.0യേയും ഷാരൂഖ് ഖാന്റെ സീറോയേയും കടത്തിവെട്ടി ഒന്നാം സ്ഥാനം സ്വന്തമാക്കിയ ചിത്രമാണ് ഒടിയന്‍. ഒരു മലയാളം ചിത്രം ഈ ലിസ്‌റ്റില്‍ ഇടം നേടുന്നത് ഇത് ആദ്യമായാണ്.
മലയാള സിനിമയുടെ ബജറ്റിനെയും ക്യാന്‍വാസിനെയും അത്ഭുതകരമായി മറികടക്കുന്ന ആദ്യമലയാള ചിത്രമായിരിക്കും ഒടിയനെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും അടുത്തിടെ പറയുകയുണ്ടായി.
ഇനി മോഹന്‍ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ എന്നല്ല, ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എന്നാകും അറിയപ്പെടുകയെന്നും ഒടിയനിലെ അഭിനയത്തിലൂടെ ഈ വര്‍ഷത്തെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കുമെന്നും ശ്രീകുമാര്‍ പറഞ്ഞു.
ഏതായാലും രജനികാന്ത് – ഷങ്കര്‍ കൂട്ടുകെട്ടില്‍ ഒന്നിച്ച 2.0 ഇതിനോടകം റിലീസ് ആയി കഴിഞ്ഞു. ചിത്രത്തിന്റെ റെക്കോര്‍ഡുകളെല്ലാം ഒടിയന്‍ തകര്‍ത്തെറിയുമെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ വാദം.
ഒടിയന്റെ ഒടിവിദ്യകള്‍ കാണാന്‍ ഇരിക്കുന്നതേ ഉള്ളുവെന്ന് സാരം.