ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായ ശങ്കര്‍ ചിത്രം 2.0 നാളെ റിലീസിനെത്തുകയാണ്. ഏകദേശം അഞ്ഞൂറുകോടി മുതല്‍മുടക്കില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം ത്രിഡിയിലും 2ഡിയിലുമാണ് റിലീസിനെത്തുന്നത്.
2.0 നാളെ കേരളത്തില്‍ എത്തുമ്ബോള്‍ അതിനൊപ്പം തന്നെ ദിലീപിന്റെ ഡിങ്കന്‍ അവതാരത്തെയും പ്രേക്ഷകര്‍ക്കുകാണാം.ദിലീപ് നായകനാകുന്ന പ്രൊഫസര്‍ ഡിങ്കന്‍ സിനിമയുടെ ത്രിഡി ടീസറാണ് നാളെ യന്തിരന്‍ 2 ത്രിഡി റിലീസ് ചെയ്യുന്ന തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക.
ഒരു മജീഷ്യന്റെ കഥ പറയുന്ന പ്രൊഫസര്‍ ഡിങ്കന് റാഫിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക്കുക്കാരന്റെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ദിലീപിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ദിലീപിനൊപ്പം നായിക നമിതയുടെയും സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം ചിത്രങ്ങളിലുണ്ട്.
ആക്ഷന് പ്രധാന്യം കൊടുക്കുന്ന സിനിമയ്ക്ക് പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആയ കെച്ച കെംമ്ബഡ്കി ആണ് ആക്ഷനൊരുക്കുന്നത്. ആക്ഷന്‍ മാത്രമല്ല കോമഡിയും പ്രണയവുമെല്ലാം ഇടകലര്‍ന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. ത്രിഡിയിലാണ് സിനിമ എത്തുന്നത്.
രജനികാന്തിന്റെ ബ്രഹ്മാണ്ഡ സിനിമയായ 2.0 യ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സംഘമാണ് ഡിങ്കന്റെ ത്രിഡി ചുമതല ഏറ്റെടുത്തിരിക്കുന്നത്.