തല അജിത് ബില്ല സംവിധായകനൊപ്പം വീണ്ടും, വരുന്നത് ബില്ലയേയും വെല്ലുന്ന ചിത്രം

19

തമിഴകത്തിന്റെ തല അജിത്തിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ധാരണ ഏറക്കുറേ ആയിക്കഴിഞ്ഞു. വിശ്വാസത്തിനു ശേഷം തല അഭിനയിക്കുന്ന സിനിമയാണ് തീരമാനം ആയത്.

Advertisements

തീരന്‍ സംവിധായകന്‍ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത് ഇനിയെത്തുന്നത്. തല 59 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രം ജനുവരിയില്‍ തുടങ്ങും.

അതേ സമയം തല 60 ഏതായിരിക്കുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ബില്ല, ആരംഭം എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിഷ്ണു വര്‍ധനുമായിട്ടായിരിക്കും തല60ല്‍ അജിത് ചേരുക എന്നാണ് സൂചന.

കേജിആര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം തമിഴിലെ പ്രസിദ്ധമായ ഒരു നോവലിനെ അടിസ്ഥാനമാക്കിയാകും. ബാലകുമരന്‍ എഴുതിയ രാജേന്ദ്ര ചോളനാണ് ചിത്രത്തിന് ആധാരമാക്കുന്നത്.

Advertisement