അനുസിതാരയും ഭര്‍ത്താവും: സ്റ്റൈലന്‍ ഫോട്ടോകള്‍ കാണാം

238

ചലച്ചിത്ര ലോകത്തേക്ക് എത്തും മുമ്പ് വിവാഹിതയായ നായിക നടിയാണ് അനു സിതാര. വിഷ്ണുവിനെ പ്രണയിച്ച് ഇരുപതാം വയസിലാണ് താരം വിവാഹിതയായത്.

താരത്തിന്റെ കരിയറിന് മികച്ച പിന്തുണയാണ് ഫോട്ടോഗ്രാഫര്‍ ആയ വിഷ്ണു നല്‍കുന്നത്. ഇരുവരുടെയും മികച്ച ചിത്രങ്ങള്‍ കാണാം

Advertisements

സാധാരണ നായിക നടിമാർ വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ മലയാള സിനിമാ ലോകത്ത് സജീവമായ ഒനു നായിക സിനിമയിലെത്തിയത് തന്നെ വിവാഹ ശേഷമാണ്. തന്റെ 20-ാം വയസിലാണ് അനു സിതാര വിവാഹിതയായത്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നായികയായി മാറുന്ന അനു സിതാര തന്റെ വിവാഹത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ വിശദീകരിച്ചു ‘പഠന കാലത്ത് ഒരുപാട് പേർ പുറകെ നടന്നിട്ടുണ്ട്.

പക്ഷെ താൻ വീണത് വിഷ്ണു ഏട്ടനിൽ മാത്രമാണ്. അതും മൂന്നുവർഷം പുറകേ നടത്തിയ ശേഷം. വിവാഹം നേരത്തേയായത് നന്നായെന്നാണ് അനുസിതാര പറയുന്നത്. കരിയറിനും അതുമൂലം ഗുണമാണുണ്ടായത്.

‘വിവാഹം കഴിഞ്ഞുള്ള പ്രണയമാണ് കൂടുതൽ സുഖം. ആരെയും പേടിക്കേണ്ട.. ഇഷ്ടം പോലെ സംസാരിക്കാം.. എപ്പോഴും കൂടെ ഉണ്ടാവും’ താരം പറയുന്നു.

Advertisement