മീശയും താടിയുമുള്ള മോഹന്‍ലാലിന്റെ കട്ടഹീറോയിസമാകും ഒടിയനില്‍: തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍

19

ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടിയുള്ള കടുത്ത കാത്തിരിപ്പ് ഡിസംബര്‍ 14ന് അവസാനിക്കുകയാണ്. ഐ.എം.ഡി.ബിയുടെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിക്കഴിഞ്ഞു ഒടിയന്‍.

Advertisements

സംവിധായകന്‍ ശ്രീകുമാര്‍ മേനോനൊപ്പം തന്നെ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹരികൃഷ്‌ണനും.

ഒടിയന്‍ എന്ന ചിത്രത്തെക്കുറിച്ച്‌ പറയുമ്ബോള്‍ ‘മോഹന്‍ലാലിനെ നിങ്ങള്‍ എങ്ങനെയാണോ കാണാന്‍ ആഗ്രഹിക്കുന്നത് അതാവും ഒടിയന്‍’ എന്നായിരുന്നു ഹരികൃഷ്‌ണന്റെ പ്രതികരണം.

ഓണ്‍ലൈന്‍ എന്റര്‍ടെയിന്‍മെന്റ് മാദ്ധ്യമമായ ഇന്ത്യ ഗ്ളിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘മീശയും താടിയുമുള്ള മോഹന്‍ലാലിന്റെ കട്ടഹീറോയിസമാകും പ്രേക്ഷകര്‍ക്ക് ചിത്രത്തില്‍ കാണാന്‍ കഴിയുക.

ഞാനും ശ്രീകുമാര്‍ മേനോനും ഒരുമിച്ചു കണ്ട സ്വപ്‌നമാണ് ഒടിയന്‍. ശ്രീകുമാര്‍ എന്ന അസാധ്യനായിട്ടുള്ള പരസ്യ സംവിധായകന്‍ ഇത്രയും മികച്ച രീതിയില്‍ തന്നെ ഒടിയന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും എല്ലാവര്‍ക്കും ഉറപ്പായിരുന്നു.

എന്നാല്‍ കേട്ടകഥകളിലെ ഭീകരനല്ല താന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതെന്ന് ഹരികൃഷ്‌ണന്‍ വ്യക്തമാക്കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം രസിക്കുന്ന തരത്തിലാണ് ഒടിയന്‍ ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു

Advertisement