കൊച്ചി: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്തെത്തിയ ദിലിപിന്റെ ഒരോ ചലനങ്ങളും നിരീക്ഷിച്ച് അന്താരാഷ്ട്ര അന്വേഷന ഏജന്‍സിയായ ഇന്റര്‍പോള്‍.
വിദേശ യാത്രകള്‍ക്ക് കോടതി നല്‍കിയ നിബന്ധങ്കള്‍ പാലിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്റര്‍പൊള്‍ നിരീക്ഷിക്കും.
ദിലീപിന്റെ വിദേശത്തെ ചലനങ്ങള്‍ അറിയുന്നതിന് കേരളാ പൊലീസാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. പ്രഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് താരം ബാങ്കോക്കിലേക്ക് പോയത്.
സിനിമ ചിത്രീകരണത്തിനായി ഒന്നരമാസം വിദേശത്തു പോവണമെന്ന ആവശ്യം നേരത്തെ കോടതി അംഗീകരിച്ചിരുന്നു.
ജയില്‍ മോചിതനായ ശേഷം ദിലിപ് നടത്തിയ ഒരോ വിദേശയാത്രകളിലും ഇന്റര്‍പോള്‍ ദിലിപിനെ പരിപാടികള്‍ നിരീക്ഷിച്ചിരുന്നു.
ദിലീപ് കാനഡയും അമേരിക്കയും സന്ദര്‍ശിച്ചപ്പൊള്‍ കേരള പൊലീസിന് വിസയുടെ വിശദാംശങ്ങള്‍ കൈമാറിയതും ദുബൈയിലെ പത്രസമ്മേളനത്തിന്റെയും റേഡിയോ ഇന്റര്‍വ്യൂവിന്റെ ഡിജിറ്റല്‍ രേഖകള്‍ എത്തിച്ചുനല്‍കിയതും ഇന്റര്‍പോളായിരുന്നു.