10 വര്‍ഷത്തെ ഇടവേളക്ക് ശേഷം നയന്‍സും ദളപതിയും രണ്ടുംകല്‍പ്പിച്ച്, അറ്റ്‌ലി ഒരുക്കുന്നത് ഒരു അഡാറ് ഐറ്റം

23

സര്‍ക്കാരിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം എത്തുന്ന ദളപതി വിജയ് ചിതരം വിജയ് 63 ന് (താല്‍ക്കാലിക പേര്) പ്രത്യേകതകള്‍ നിരവധിയാണ്. മെര്‍സല്‍ എന്ന വമ്പന്‍ ചിത്രത്തിന് ശേഷം അറ്റ്‌ലി – വിജയ് ടീം ഒന്നിക്കുന്ന സിനിമ.

Advertisements

വില്ല് എന്ന ചിത്രത്തിന് ശേഷം നയന്‍താര – വിജയ് ടീം ഒന്നിക്കുന്ന ചിത്രം. രാജാറാണി എന്ന ചിത്രത്തിന് ശേഷം അറ്റ്‌ലി – നയന്‍താര എന്നിവര്‍ ഒന്നിക്കുന്ന പടം. അങ്ങനെ പോകുന്നു പ്രത്യേകതകള്‍.

ചിത്രം ഒരു സ്പോര്‍ട്സ് ത്രില്ലറാണെന്നാണ് കോളിവുഡില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ചിത്രത്തില്‍ നായികയായി നയന്‍സ് എത്തുന്നുവെന്ന് അറിഞ്ഞതു മുതല്‍ തമിഴകം കാത്തിരിപ്പിലാണ്. നിലവില്‍ തമിഴകത്തെ ദളപതിയാണ് വിജയ്.

വിജയിയുടെ ഏത് ചിത്രവും മിനിമം 100 കോടി കളക്ഷന്‍ ലഭിക്കുന്നുണ്ട്. ഒരു നായകനില്ലാതെ തന്റെ പടങ്ങള്‍ വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള നടിയായി നയന്‍സും മാറി കഴിഞ്ഞു. ഇരുവരും ഒന്നിക്കുമ്‌ബോള്‍ സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

വനിതകളുടെ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഒരു കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്നും വാര്‍ത്തകളുണ്ട്.

എന്നാല്‍ ഈ വിവരങ്ങളെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെയായി ഉണ്ടായിട്ടില്ല. ഇതുവരെ വിജയ് അഭിനയിച്ചതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഈ ചിത്രത്തിലെ കഥാപാത്രമെന്നാണ് ആറ്റ്ലി പറയുന്നത്.

Advertisement