ഗോവയില്‍ നടക്കുന്ന 49 ആമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മമ്മൂട്ടിയുടെ പേരന്‍പ് പ്രദര്‍ശിപ്പിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ റാമും അഭിനയത്തിന്റെ കുലപതി മമ്മൂട്ടിയും ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ അമിതമായിരുന്നില്ല എന്ന് ഇന്നലത്തെ പ്രദര്‍ശനത്തോടെ വ്യക്തമാകുകയാണ്.
പ്രതീക്ഷകളുണര്‍ത്തിയതുപോലെ തന്നെ ചിത്രത്തിന് വന്‍ സ്വീകരണം തന്നെയായിരുന്നു ലഭിച്ചത്. പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ആരോ ഒരാള്‍ പറഞ്ഞു ‘മമ്മൂക്ക മലയാളിയാണ്’.
എന്നാല്‍ ഇതിനെ തിരുത്തിയത് ഒരു തമിഴനായ, തമിഴ് ജനതയ്ക്ക് അഭിമാനിക്കാവുന്ന സംവിധായകനായ റാം തന്നെയാണ്. റാമിന്റെ മറുപടി ഇങ്ങനെയായിരുന്നു ‘മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ മുഖമാണ്’.
അതെ, ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറിയിരിക്കുകയാണ് മമ്മൂട്ടി. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് അദ്ദേഹം ഈ ചിത്രത്തിലെത്തുന്നത്. ഈ ചിത്രത്തിലൂടെ ഇത്തവണത്തെ ദേശീയ അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുമെന്ന് പലരും പറഞ്ഞിരുന്നു. പ്രദര്‍ശന ശേഷവും ഇതുതന്നെയാണ് പറയാനുള്ളത്. അട്ടിമറികള്‍ ഒന്നും നടന്നില്ലെങ്കില്‍ ഇത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് സ്വന്തം.
സിനിമ കണ്ടവരുടെ ഒക്കെ ഉള്ളില്‍ ഒരു വിങ്ങലായി നോവായി അമുദവന്‍ ഉണ്ട്. അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരന്‍പ്.