സന്ദീപ് റെഡ്ഡി വെങ്ങ സംവിധാനം ചെയ്ത അര്‍ജുന്‍ റെഡ്ഡി തെലുങ്ക് സിനിമയ്ക്ക് വിജയ് ദേവരകൊണ്ട എന്ന താരത്തെ സമ്മാനിച്ച ചിത്രമാണ്. ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് കബീര്‍ സിങിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നു.
ഇപ്പോള്‍ ചിത്രത്തിനായുള്ള ഷാഹിദ് കപൂറിന്റെ മേക്കോവറാണ് തരംഗമാകുന്നത്. താടിയും മീശയും വടിച്ച ഷാഹിദിന്റെ ചിത്രങ്ങളാണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ ആദ്യഭാഗങ്ങളില്‍ വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്ന രംഗങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം താടിയും മീശയും കളഞ്ഞത്.
തെലുങ്കില്‍ അര്‍ജുന്‍ റെഡ്ഡി ഒരുക്കിയ സന്ദീപ് വെങ്ങ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. സിനി വണ്‍ സ്റ്റുഡിയോസും ഭൂഷന്‍ കുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കൈറ അദ്വാനി നായികയാകുന്നു.
ഷാഹിദ് കപൂറിനെ അണിയറപ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചപ്പോള്‍ ബോളിവുഡ് താരം താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. തെലുങ്ക് പതിപ്പ് അത്രത്തോളം മികച്ചതായതിനാല്‍ റീമേക്ക് ആവശ്യമില്ലെന്നായിരുന്നു ഷാഹിദിന്റെ ആദ്യനിലപാട്. തിരക്കഥ വായിക്കുകയും കഥയില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്തതോടെ താരത്തിന്റെ മനസ് മാറി. തുടര്‍ന്ന് റീമേക്കില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ഷാഹിദ് അറിയിക്കുകയായിരുന്നു.