2.0 യിലെ ‘യന്തിര ലോകത്ത് സുന്ദരിയെ’ വീഡിയോ ഗാനം കിടുക്കാച്ചി ഹിറ്റ്

20

രജനീകാന്തും, അക്ഷയ് കുമാറും പ്രധാനവേഷത്തില്‍ എത്തുന്ന ശങ്കറിന്റെ 2.0 യിലെ വീഡിയോ സോങ്ങ് പുറത്തിറക്കി. ‘എന്തിര ലോകത്ത് സുന്ദരിയെ’ എന്ന ഗാനമാണ് ഇപ്പോള്‍ യൂട്യൂബ് ഹിറ്റ്.

Advertisements

എമി ജാക്സനാണ് ചിത്രത്തിലെ നായിക. എ.ആര്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനിയുടെ യന്തിരന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2.0.

ത്രീഡിയിലും ചിത്രം പുറത്തിറങ്ങും.150 കോടിയോളം രൂപ ചിലവിട്ടാണ് ചിത്രത്തിന്റെ വി.എഫ്.എക്‌സ് ഒരുക്കിയത്. 2.0 യുടെ നിര്‍മ്മാണം ലെയ്ക്കാ പ്രൊഡക്ഷന്‍സിനാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മിനി ടീസര്‍ നടന്‍ അക്ഷയ് കുമാര്‍ പുറത്ത് വിട്ടിരുന്നു.

540 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ മുതല്‍മുടക്ക്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ വിതരണാവകാശവും ബുക്കിംഗ് തുകയും ഉള്‍പ്പെടെ 420 കോടിയോളം രൂപ തിരിച്ചു പിടിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്. നവംബര്‍ 29ന് ചിത്രം തീയേറ്ററുകളിലെത്തും.

Advertisement