താനെ: 18കാരിയെ 24കാരനായ യുവാവ് ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. താനെയിലെ ബദലാപൂരിലായിരുന്നു സംഭവം. പീഡിപ്പിക്കാന്‍ യുവാവിന് കൂട്ടുനിന്നത് പെണ്‍കുട്ടിയുടെ ആന്റിയായിരുന്നു.
യുവാവിനെയും യുവതിയുടെ ആന്റിയെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡിപ്പിച്ച യുവാവ് പെണ്‍കുട്ടിയുടെ സഹപ്രവര്‍ത്തകന്‍ ആയിരുന്നു.
പെണ്‍കുട്ടിയും, യുവാവും, പെണ്‍കുട്ടിയുടെ ആന്റിയും ഒരേ സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. സംഭവദിവസം പെണ്‍കുട്ടിയും ആന്റിയും പൂനെയിലെ ലോണവാല ക്ഷേത്രത്തില്‍ പോയിരുന്നു.
ഈ ക്ഷേത്രത്തിലേക്ക് പിന്നീട് യുവാവും എത്തുകയായിരുന്നു. തുടര്‍ന്ന് മൂവരും ലോഡ്ജിലേക്ക് പോയി. പോകും വഴി പെണ്‍കുട്ടിയോട് യുവാവ് മോശമായി പെരുമാറിയിരുന്നു.
തുടര്‍ന്ന് ലോഡ്ജില്‍ വെച്ച് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പെണ്‍കുട്ടിയെ യുവാവ് ഭീഷണിപ്പെടുത്തി. എന്നാല്‍ തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.