മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് ഇന്ത്യയിലെ ഏത് ഭാഷയിലെയും നായികമാരുടെ സ്വപ്നമാണ്. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചാല്‍ അവര്‍ക്ക് മറ്റ് സെറ്റുകളിലും പ്രേക്ഷകര്‍ക്കിടയിലും കിട്ടുന്ന ബഹുമാനവും വലുതാണ്.
ബോളിവുഡിലെ സ്വപ്നസുന്ദരി കത്രീന കൈഫിനും മമ്മൂട്ടിയുടെ നായികാപദവി വലിയ ആഗ്രഹമായിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത ‘ബല്‍റാം വേഴ്സസ് താരാദാസ്’ എന്ന ചിത്രത്തിലൂടെയാണ് കത്രീന കൈഫ് മലയാളത്തിലെത്തിയത്.
മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ച ചിത്രത്തില്‍ സിനിമാതാരം സുപ്രിയ എന്ന കഥാപാത്രമായാണ് കത്രീന എത്തിയത്.
താന്‍ ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ വളരെ ബുദ്ധിമുട്ടിയെന്നാണ് കത്രീന ഓര്‍മ്മിക്കുന്നത്. മലയാളം ഡയലോഗുകള്‍ പഠിച്ചുപറയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.
ചിലപ്പോഴൊക്കെ ഒരു ഫുള്‍ പേജൊക്കെ വരുന്ന ഡയലോഗുകള്‍ ഉണ്ടായിരുന്നു. രാത്രി മുഴുവന്‍ ഇരുന്ന് കാണാതെ പഠിച്ചിട്ട് ശരിയാകാതെ കരഞ്ഞിട്ടുണ്ട്. അതൊന്നും മറക്കാനാവില്ല. അന്നൊക്കെ മമ്മൂട്ടിയാണ് ധൈര്യം തന്നതെന്നും കത്രീന ഓര്‍മ്മിക്കുന്നു.