താര ദമ്പതികളുടെ വീട്ടിലേക്ക് മീനാക്ഷിക്ക് കൂട്ടായി പുതിയൊരു അതിഥി കൂടിയെത്തിയത് വൻ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബക്കാർ. കഴിഞ്ഞ ദിവസമായിരുന്നു ദിലീപ് – കാവ്യ ദമ്പതികളുടെ നൂലുകെട്ട് ചടങ്ങ് നടന്നത്.
Advertisements
കുഞ്ഞ് ജനിച്ച വിവരം ദിലീപ് തന്നെയായിരുന്നു ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ കുഞ്ഞിന്റെ ഫോട്ടോ കാണാനായിരുന്നു ആരാധകർക്ക് ആവേശം. നൂലുകെട്ട് ചടങ്ങിന്റെ ഫോട്ടോകളിൽ ഒന്നാണ് ഇപ്പോൾ കാവ്യാ മാധവൻ തന്റെ ഔദ്യോഗിക ഇൻസ്‌റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ എന്ന് പറഞ്ഞ് പ്രചരിച്ച ചിത്രത്തില്‍ ദിലീപും കാവ്യയും മാത്രമേയുള്ളു. മുണ്ടും ഷര്‍ട്ടും ധരിച്ച് ദിലീപും കേരള സാരിയില്‍ കാവ്യ തിളങ്ങി നില്‍ക്കുന്ന കാവ്യയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞിട്ടും കാവ്യ അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
Advertisement