ഒപ്പം മുങ്ങിയ വീട്ടമ്മ തിരികെയെത്തി ഭര്‍ത്താവുമായി താമസം തുടങ്ങി; വഞ്ചിച്ച കാമുകിയെ വെട്ടി വീഴ്ത്തി യുവാവ് ജീവനൊടുക്കി; സംഭവം പത്തനാപുരത്ത്‌

21

പ​ത്ത​നാ​പു​രം: ഓ​ടി​ക്കെ​ണ്ടി​രു​ന്ന ട്രെ​യി​ന് മു​ന്നി​ൽ ചാ​ടി യു​വാ​വ് ആ​ത്മ​ഹ​ത്യ ചെയ്തത് കാമുകിയെ വെട്ടിപരിക്കേൽപ്പിച്ചശേഷം. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന മൂ​ന്ന് കു​ട്ടി​ക​ളു​ടെ മാ​താ​വായ യു​വ​തി​യെ വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച ശേ​ഷ​മാ​ണ് കു​ര​യി​ലെ​ത്തി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​ന് മു​ന്നി​ൽ ചാ​ടി യുവാവ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.​ആ​വ​ണീ​ശ്വ​രം പ്ലാ​മൂ​ട് ക​ല്ലൂ​ർ​കോ​ണം മു​ക​ളു​വി​ള​വീ​ട്ടി​ൽ പൗ​ലോ​സ് – സി​സി​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ര​തീ​ഷ് (33) ആ​ണ് മ​രി​ച്ച​ത്.

Advertisements

ത​ല​വൂ​ർ കു​ര ഓ​വ​ർ​ബ്രി​ജി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15 നാ​യി​രു​ന്നു സം​ഭ​വം . ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ ര​തീ​ഷ് വാ​ഹ​നം റെ​യി​ൽ​വേ പാ​ത​യ്ക്ക് സ​മീ​പം പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ട്രെ​യി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.​ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ നി​ന്നും ല​ഭി​ച്ച ഇ​ല​ക്ഷ​ൻ തി​രി​ച്ച​റി​യ​ല്‍ കാ​ർ​ഡി​ൽ നി​ന്നാ​ണ് യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞ​ത് .അ​വി​വാ​ഹി​ത​നാ​ണ്.

ര​തീ​ഷ് വി​വാ​ഹി​ത​യാ​യ ഒ​രു യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. കു​റെ നാ​ൾ മു​ൻ​പ് നാ​ടു​വി​ട്ട് മൂ​ന്ന് മാ​സ​ത്തോ​ളം ഇ​വ​ർ ഒ​ന്നി​ച്ച് താ​മ​സി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. പി​ന്നി​ട് ര​തീ​ഷി​നെ വി​ട്ട് ഭ​ർ​ത്താ​വി​നും കു​ട്ടി​ക​ൾ​ക്കൊ​പ്പം യു​വ​തി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ നി​ന്നും വി​ളി​ക്കാ​നാ​യി യു​വ​തി സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ൾ കാ​ത്ത് നി​ന്ന ര​തി​ഷ് നി​ന​ക്ക് ഇ​പ്പോ​ൾ എ​ന്നെ വേ​ണ്ട​യോ എ​ന്നും ഫോ​ൺ വി​ളി​ച്ചാ​ൽ എ​ടു​ക്കി​ല്ലേ എ​ന്നും ചോ​ദി​ച്ച് കൈ​യി​ൽ ക​രു​തി​യ ക​ത്തി​കൊ​ണ്ട് യു​വ​തി​യെ വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു​പ​റ​യു​ന്നു.​

റോ​ഡി​ൽ വീ​ണു​പോ​യ യു​വ​തി​യെ സ​മീ​പ​വാ​സി​ക​ൾ എ​ത്തി കു​ന്നി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. യു​വ​തി​യെ വെ​ട്ടി​വീ​ഴ്ത്തി​യ ശേ​ഷം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​ട​ന്ന ര​തീ​ഷ് കു​ര​യി​ലെ​ത്തി ഓ​ടി​കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന് മു​ൻ​പി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.

കു​ന്നി​ക്കോ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ല്കും.​കെ​ട്ടി​ട നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ര​തീ​ഷ്. മ​നോ​ജ്, മ​നു എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

Advertisement