ദളപതി വിജയ് നായകാനായി പുറത്തിറങ്ങുന്ന ഓരോ സിനിമയും പുതിയ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് കുതിക്കുകയാണ് . പ്രതിഫലത്തിന്‍റെയും താരമൂല്യത്തിന്‍റെയും കാര്യത്തില്‍ രജനികാന്തിനെ ഉടന്‍ വിജയ് മറികടക്കുമെന്നാണ് സൂചനകള്‍.
സര്‍ക്കാര്‍ വമ്പന്‍ ഹിറ്റായതോടെ പ്രതിഫലം വീണ്ടും ഉയര്‍ത്തുകയാണ് വിജയ് എന്നാണ് കോടമ്പാക്കം റിപ്പോര്‍ട്ടുള്‍ നല്‍കുന്ന സൂചന . സര്‍ക്കാരിന് 40 കോടി രൂപയാണ് താരം കൈപ്പറ്റിയതെന്നാണ് കോടമ്പാക്കം വാര്‍ത്തകള്‍. അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയ്ക്ക് 50 കോടി രൂപയാണ് പ്രതിഫലമായി നല്‍കുന്നതെന്നാണ് സംസാരം.
രജനികാന്ത് ഇപ്പോള്‍ 60 മുതല്‍ 65 കോടി രൂപ വരെ പ്രതിഫലമായി കൈപ്പറ്റുന്നുണ്ട്. ഏറെ താമസിയാതെ തന്നെ വിജയ് പ്രതിഫലത്തില്‍ രജനിയെ മറികടന്നേക്കുമെന്നാണ് വിവരം.
അഭിപ്രായത്തില്‍ എത്ര പിന്നിലാണെങ്കിലും വിജയ് ചിത്രങ്ങള്‍ക്ക് 100 കോടി രൂപ കളക്ഷന്‍ ഉറപ്പാണ് എന്നതാണ് നിലവില്‍ ഗ്ലോബല്‍ ബോക്സോഫീസിലെ സ്ഥിതി. അതുകൊണ്ടുതന്നെ വിജയ് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ മത്സരത്തിലാണ്.
എജിഎസ് ഇന്‍റര്‍നാഷണലാണ് വിജയ് – അറ്റ്‌ലി ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമയില്‍ വിജയ് ഒരു ഫുട്ബോള്‍ കോച്ചായാണ് വേഷമിടുന്നതെന്നാണ് വിവരം.