ഗിയറില്ലാത്ത സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തി, സംഭവിച്ചത് അപ്രതീക്ഷിത അപകടം, ഞെട്ടിക്കുന്ന വീഡിയോ

37

കൊച്ചി: ഒരൊറ്റ നിമിഷത്തെ അശ്രദ്ധയ്‌ക്കോ തമാശയ്‌ക്കോ ചിലപ്പോള്‍ പകരം കൊടുക്കേണ്ടി വരിക, ഒരു ജീവനായിരിക്കും. അതിന് ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് കാണുന്നവരില്‍ ഞെട്ടലുളവാക്കി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

Advertisements

അശ്രദ്ധ കൊണ്ട് വരുത്തി വയ്ക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സ്റ്റാര്‍ട്ടാക്കി വച്ചിരിക്കുന്ന സ്‌കൂട്ടറിന്റെ ആക്‌സിലേറ്റര്‍ അറിയാതെ തിരിച്ചതാണ് അപകടത്തിന് കാരണം.

റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന കൂട്ടുകാരനോട് ലോഹ്യം പറഞ്ഞ് അടുത്തെത്തിയ സുഹൃത്താണ് സ്‌കൂട്ടറിന്റെ ആക്‌സിലേറ്റര്‍ വെറുതെ തിരിച്ചത്.

സ്‌കൂട്ടറില്‍ ഇരുന്ന് സംസാരിക്കുകയായിരുന്ന ആളെയും കൊണ്ട് മുന്നോട്ട് കുതിച്ച സ്‌കൂട്ടര്‍ റോഡിലേക്ക് പാഞ്ഞ് കയറി ടിപ്പറില്‍ ഇടിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച സുഹൃത്തും വാഹനത്തോടൊപ്പം പോയി. ഭാഗ്യം കൊണ്ട് മാത്രമാണ് ടിപ്പറിന്റെ അടിയില്‍പ്പെടാതെ രണ്ടുപേരുടെയും ജീവന്‍ രക്ഷപ്പെട്ടത്. അറിയാതെ സംഭവിച്ചതാണെങ്കിലും അത് വരുത്തി വയ്ക്കാമായിരുന്ന അപകടം എത്രമാത്രമായിരുന്നു എന്നത് ചിന്തിക്കേണ്ടതാണ്.

കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ഉള്ളിയേരിയിലാണ് സംഭവം

Advertisement