സ്വാതി നിത്യാനന്ദ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ്. സ്വാതിയെന്ന പേര് പലര്‍ക്കും പിടികിട്ടിയില്ലെങ്കിലും ഭ്രമണം സീരിയലിലെ ഹരിത സുപരിചിതയാണ്. ഒരു പരിപാടിയില്‍ ഉണ്ണി മുകുന്ദനോടുള്ള കടുത്ത ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് സ്വാതി.
ഭര്‍ത്താവ് എങ്ങനെയുള്ള ആളാകണമെന്നാണ് ആഗ്രഹം എന്ന അവതാരക റിമിയുടെ ചോദ്യത്തിന് സങ്കല്‍പ്പങ്ങളൊന്നുമില്ലെന്നാണ് സ്വാതി ആദ്യം പറഞ്ഞത്.
എന്നാല്‍ സഹതാരമായ ശരത്ത് സ്വാതിയും അനിയത്തിയും തമ്മിലുള്ള വഴക്കിനെക്കുറിച്ച് പറഞ്ഞു. ഒരു പുരുഷന്റെ പേര് പറഞ്ഞ് ഇവര്‍ വഴക്കുണ്ടെന്നും ആരാണെന്ന് പറയാനും പറഞ്ഞു.
തുടര്‍ന്നാണ് അത് ഉണ്ണി മുകുന്ദനാണെന്ന് സ്വാതി വെളിപ്പെടുത്തിയത്. ഉണ്ണി തന്റെ സുഹൃത്താണെന്നും ഇക്കാര്യം പറയാമെന്നും റിമി പറഞ്ഞു. ഉണ്ണി മുകുന്ദന്‍ വിവാഹം കഴിച്ചിട്ടില്ലെന്നും ഓര്‍മ്മിപ്പിച്ചു.
ഉണ്ണി വിവാഹം കഴിക്കാന്‍ വന്നാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ആലോചിക്കാമെന്നും അപ്പോള്‍ കുറച്ചു ജാഡയിടുമെന്നുമായിരുന്നു സ്വാതിയുടെ മറുപടി.