വിവാദങ്ങളെ കാറ്റില്‍ പറത്തി ദളപതി വിജയിയുടെ സര്‍ക്കാര്‍ കുതിപ്പ് തുടരുന്നു, കളക്ഷന്‍ 200 കോടി, നേട്ടം 6 ദിവസം കൊണ്ട്, ഇത് തെന്നിന്ത്യയിലെ റെക്കോര്‍ഡ്

38

ദളപതി വിജയ് നായകനായി എത്തിയ സര്‍ക്കാര്‍ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്‍ത് ആറാം ദിവസം കഴിയുമ്പോള്‍ ലോകമെമ്പാടു നിന്നുള്ള കളക്ഷൻ 200 കോടി രൂപയിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് തെന്നിന്ത്യയിലെ റെക്കോര്‍ഡ് ആണ് ആദ്യമയാണ് ഒരു തെന്നിന്ത്യന്‍ സിനിമ 6 ദിവസം കൊണ്ട് 200 കോടി കടക്കുന്നത്‌.

Advertisements

റിലീസ് ദിവസം തന്നെ തമിഴ്നാട്ടില്‍ നിന്ന് മാത്രമായി ചിത്രം 32 കോടി രൂപയിലധികം സ്വന്തമാക്കിയിരുന്നു. ചെന്നൈയില്‍ നിന്ന് മാത്രമായി 2.37 കോടി രൂപയും സ്വന്തമാക്കിയിരുന്നു.

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത് ചിത്രം വിജയ്‍യുടെ കരിയറിലെ എക്കാലത്തേയും മികച്ച വിജയമായി മാറുമെന്നാണ് കരുതുന്നത്. തമിഴ്‍നാട് രാഷ്‍ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഗൂഗിള്‍ സിഇഒയെ പോലുള്ള കഥാപാത്രമായിരിക്കും വിജയ്‍യുടെത് എന്ന് നേരത്തെ തന്നെ സംവിധായകൻ പറഞ്ഞിരുന്നു. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്‍മി ശരത്‍കുമാര്‍ ആണ് പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.റിലീസ് ദിവസം തന്നെ വളരെവലിയ വിവാദം സൃഷ്‌ടിച്ച വിജയ് ചിത്രമായിരുന്നു സര്‍ക്കാര്‍. ശേഷം ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്‌തു. ഇതൊന്നും കൂടാതെ റിലീസ് ചെയ്‌ത് രണ്ടാം ദിവസം തന്നെ ചിത്രം തമിഴ് റോക്കേഴ്‌സ് പുറത്തുവിടുകയും ചെയ്‌തു. എന്നിട്ടും സര്‍ക്കാരിനെ ഇതൊന്നും ബാധിച്ചേയില്ല.

വിജയുടെ തന്നെ ചിത്രമായ ‘തെരി’യെ പിന്നിലാക്കിയാണ് ചിത്രത്തിന്റെ കുതിപ്പ്. തിയേറ്ററുകളിലെത്തി രണ്ടാം ദിവസം സര്‍ക്കാര്‍ 100 കോടി നേടിയിരുന്നു. ആദ്യദിനം തന്നെ തമിഴ്‌നാട്ടില്‍ നിന്നു മാത്രമായി 30.5 കോടി നേടിയായിരുന്നു ചിത്രത്തിന്റെ കുതിപ്പ്.

കേരളത്തില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 6.6 കോടിയാണ്. ബാഹുബലിയുടെ കേരളത്തിലെ ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ മറികടന്നാണ് ഈ നേട്ടം. ബാഹുബലി രണ്ടാം ഭാഗം ആദ്യദിനം കേരളത്തില്‍ നിന്നു നേടിയത് 5.5 കോടിയാണ്. അതേസമയം, ഇന്ത്യയിലെ ആകെ കളക്ഷന്‍ പരിഗണിച്ചാല്‍ ആദ്യദിനം സര്‍ക്കാര്‍ നേടിയത് 47.85 കോടിയാണ്.

Advertisement