ഇല്യാനയുടേയം പ്രീതി സിന്റയുടേയും ആരാധകരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി

29

ചില സെലിബ്രിറ്റികളുടെ പേര് ഇനി ഇൻറർനെറ്റിൽ തിരഞ്ഞാല്‍ പണി കിട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ മെക്കാഫീ. എല്ലാവര്‍ഷവും മെക്കാഫീ വെബിലെ അപകടസാധ്യതയുള്ള സെലിബ്രിറ്റികളുടെ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്.

Advertisements

ഈ സെലിബ്രിറ്റികളുടെ പേര് തിരയുമ്പോൾ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഉപകരണങ്ങള്‍ വൈറസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കടന്നുകയറിയേക്കാം.

ബോളിവുഡ് താരം ഇലിന്യ ഡിക്രൂസ് ആണ് ഈ വര്‍ഷം മെക്കാഫി പുറത്തിറക്കിയ മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റിയില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാമന്‍ കപില്‍ ശര്‍മ്മയെ പിന്തള്ളിയാണ് ഇലിന്യ മുന്നിലെത്തിയിരിക്കുന്നത്. പ്രീതി സിന്റ, ടാബു എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇവര്‍ക്ക് രണ്ടും മൂന്നും സ്ഥാനമാണ്. നാല് മുതല്‍ 10 വരെ സ്ഥാനങ്ങളിൽ ക്രിതി സലോണ്‍, അക്ഷയ്കുമാര്‍, ഋഷി കപൂര്‍, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര, ഗോവിന്ദ തുടങ്ങിയവരാണ്. ടോറന്റ്, ഫ്രീ ടോറന്റ്, ഫ്രീ പിക്‌സ്, ഹോട്ട് പിക്‌സ് എന്നൊക്കെ ചേര്‍ത്ത് സെലിബ്രിറ്റികളുടെ പേരിനൊപ്പം തിരഞ്ഞാല്‍ പണി കിട്ടാനുള്ള സാധ്യത കൂടുമെന്നും മെക്കാഫീ ഓര്‍മ്മിപ്പിക്കുന്നു.

ഇവരുടെ പേരുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വൈറസുകളും സ്‌പൈവെയറുകളും ഒളിപ്പിച്ച വെപ്‌സൈറ്റുകളും പോര്‍ട്ടലുകളുമാണ് കൂടുതലായി പ്രത്യക്ഷപ്പെടുന്നതെന്നും ഇവയില്‍ ക്ലിക്ക് ചെയ്താല്‍ ഉപകരണങ്ങളെ വൈറസുകളും സ്‌പൈവെയറുകളും ബാധിക്കുമെന്നും മെക്കാഫീ എന്‍ജിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട് കൃഷ്ണപൂര്‍ പറഞ്ഞു.

Advertisement