താൻ നേരിട്ട ശാരീരിക മാനസിക പീഡനങ്ങൽ വെളിപ്പെടുത്തി നടിയും മുൻ മിസ് ഇന്ത്യയുമായ നിഹാരിക.
ബോളിവുഡിലും മോഡലിങ് രംഗത്തും സ്ത്രീകൾ എത്രയധികം അടിച്ചമത്തപ്പെട്ടവരാണെന്നു വെളിപ്പെടുത്തുന്നതാണ് നിഹാരികയുടെ തുറന്നു പറച്ചിൽ.
മാധ്യമപ്രവർത്തകയായ സന്ധ്യ മേനോന്‍റെ ട്വീറ്റുകളിലൂടെയാണ് നിഹാരികയ്ക്കുണ്ടായ മീ ടൂ അതിക്രമങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞത്.
നവാസുദ്ദീൻ സിദ്ദിഖി, സാജിദ് ഖാൻ, ടി സീരീസ് മേധാവി ഭൂഷൺ കുമാർ തുടങ്ങിയവരിൽ നിന്നും നേരിട്ട മോശം അനുഭവങ്ങളാണ് താരം തുറന്നു പറഞ്ഞത്.
ആൻ ഓർഡിനറി ലൈഫ്, എ മെമ്മോയർ എന്ന തന്‍റെ ആത്മകഥയിൽ നിഹാരികയുമായുള്ള ബന്ധം സിദ്ദിഖി വെളിപ്പെടുത്തിയിരുന്നു.
എന്നാൽ കഥയിൽ പറയുന്നതല്ല യഥാർഥത്തിൽ സംഭവിച്ചതെന്നു നിഹാരിക വ്യക്തമാക്കി.
മിസ് ലൗവ്‌ലിയെന്ന ചിത്രത്തിന്‍റെ സൈറ്റിൽ വച്ചാണ് നവാസുദ്ദീൻ സിദ്ദിഖിയും നിഹാരികയും തമ്മിൽ കണ്ടുമുട്ടിയത്.
ഒരിക്കൽ തന്നെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് എന്നെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു.ജീവിതത്തെക്കുറിച്ച് ഏറെ സംസാരിച്ചു.
അദ്ദേഹം ഒരു യഥാർഥ മനുഷ്യനാണെന്നു ഞാൻ തിരിച്ചറിഞ്ഞു.
ഒരിക്കൽ എന്‍റെ വീടിന്‍റെ സമീപം അദ്ദേഹമുണ്ടെന്നു പറഞ്ഞപ്പോൾ പ്രഭാത ഭക്ഷണത്തിനായി അദ്ദേഹത്തെ ഞാൻ ക്ഷണിച്ചു. വാതിൽ തുറന്നതും അദ്ദേഹമെന്നെ കയറിപ്പിടിച്ചു.
തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും അയാൾ വിട്ടില്ല. ഒടുവിൽ എനിക്ക് ബലപ്രയോഗത്തിനു വഴങ്ങേണ്ടി വന്നു. അതാണ് സംഭവിച്ചത്. നിഹാരിക വ്യക്തമാക്കി.
തന്‍റെ നിറവും ഇംഗ്ലീഷ് ഭാഷയിലെ പരിഞ്ജാനക്കുറവും ജീവിതത്തിൽ തിരിച്ചടിയായതിനെക്കുറിച്ചു പറഞ്ഞ അദ്ദേഹം ഒരു മിസ് ഇന്ത്യയെ ഭാര്യയായി ലഭിക്കുകയെന്നത് തന്‍റെ സ്വപനമായിരുന്നെന്നു പറഞ്ഞിരുന്നു.
അയാൾ പറഞ്ഞതെല്ലാം ഞാൻ വിശ്വസിച്ചു. എന്നാൽ പിന്നീടാണ് അയാളുടെ കള്ളങ്ങൾ ഞാനറിയുന്നത്.
ഒരുപാട് സ്ത്രീകളുമായി അയാൾക്ക് ബന്ധമുണ്ടായിരുന്നു. അതിൽ ഒരാൾ ഒരിക്കൽ എന്നെ ഫോണിൽ വിളിച്ച് ശകാരിക്കുക പോലും ചെയ്തു. നിഹാരിക വ്യക്തമാക്കി.
ഇക്കാരണങ്ങളെല്ലാമാണ് സിദ്ദീഖിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചത്. നിഹരിക വെളിപ്പെടുത്തി.
ടീ സിരീസ് മേധാവിയായ ഭൂഷൺ കുമാറിനെതിരെയും നിഹാരിക ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്.
ഒരിക്കൽ ഒരു സിനിമയ്ക്ക് കരാറായ ശേഷം ഓഫീസിലേക്ക് വിളിപ്പിച്ച് ആയിരം രൂപയടങ്ങിയ കവർ നൽകി.
പിന്നീട് സന്ദേശമായി എനിക്ക് നിന്നെ കൂടുതൽ അറിയണമെന്നുണ്ട്, നമുക്ക് ഒരിക്കൽ ഒന്നു കൂടാം എന്നയച്ചു. തീർച്ചയായും, നമുക്ക് ഡബിൾ ഡേറ്റ് നടത്താം.
താങ്കൾ ഭാര്യയെ കൊണ്ടുവരൂ, ഞാൻ എന്‍റെ കാമുകനേയും കൊണ്ടുവരാം.
ഈ മറുപടിക്ക് ശേഷം മറ്റൊരു സന്ദേശവും അയാളിൽ നിന്നും ഉണ്ടായിട്ടില്ല. ഇതേ അനുഭവം തന്നെയാണ് സാജിദ് ഖാനിൽ നിന്നുണ്ടായതെന്നും നിഹാരിക കുറിച്ചു.