ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് മദ്യം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. കാമുകന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഒളിവിലാണ്. തുറവൂര്‍ വളമംഗലം കൊച്ചുപുത്തന്‍തറ രാജേഷ് (28), പട്ടണക്കാട് പുലരിനിലയത്തില്‍ ജിനദേവ് (29) എന്നിവരാണ് അറസ്റ്റിലായത്.
സംഭവുമായി ബന്ധമുള്ള മൂന്നുപേര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്നു പറഞ്ഞ് പട്ടണക്കാട്ടുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മദ്യം നല്‍കിയശേഷമായിരുന്നു ഇത്. പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറി.
ആലപ്പുഴ വനിതാ സെല്‍ എസ്‌ഐ. ജെ ശ്രീദേവിയുടെ നേതതൃത്വത്തില്‍ പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുത്തതോടെയാണ് സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായി വിവരം അറിയുന്നത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പട്ടണക്കാട് സ്വദേശിയായഅഖില്‍ കൃഷ്ണയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഒന്നരവര്‍ഷം മുന്‍പാണ് പെണ്‍കുട്ടി പരിചയപ്പെടുന്നതും സ്‌നേഹത്തിലാകുന്നതും. ഒരുവര്‍ഷത്തോളം പലസ്ഥലങ്ങളിലും കൊണ്ടുപോയി പെണ്‍കുട്ടിയെ മദ്യം നല്‍കിയശേഷം പീഡിപ്പിച്ചു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരമറിഞ്ഞ് അമ്മ പെണ്‍കുട്ടിയെ എറണാകുളത്തേക്കു കൊണ്ടുപോയി.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോള്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് എറണാകുളം നോര്‍ത്ത് പോലീസിനെ വിവരം അറിയിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്കുശേഷം വൈദ്യപരിശോധന നടത്തി കുത്തിയതോട് പോലീസിന് കൈമാറി.