മമ്മൂട്ടി നിരന്തരം പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കുന്നതിനു പിന്നിലെ രഹസ്യം

38

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന നടൻ ഏകദേശം അറുപതോളം പുതുമുഖ സംവിധായകരെയാണ്‌
മലയാളത്തിന്‌ പരിചയപ്പെടുത്തിയത്‌. സംവിധായകർ മാത്രമല്ല ദേശീയ അവാർഡ്‌ ജേതാവ്‌ സുരാജ്‌ വെഞ്ഞാറമ്മൂട്‌, ടിനി ടോം തുടങ്ങിയവർക്ക്‌ മലയാള സിനിമയിൽ ഒരു ബ്രേക്ക്‌ ലഭിച്ചതിന്‌ കാരണം മമ്മൂട്ടിയാണ്‌.

Advertisements

ഈയിടെ ഒരു പ്രമുഖ എഫ്‌ എം ചാനലിന്‌ നൽകിയ അഭിമുഖത്തിൽ പുതുമുഖങ്ങൾക്ക്‌ അവസരം നൽകുന്നതിനെക്കുറിച്ച്‌ മമ്മൂട്ടി സംസാരിക്കുകയുണ്ടായി.

പുതിയ സംവിധായകരെ വച്ച്‌ ഞാൻ നടത്തുന്നത്‌ സത്യത്തിൽ പരീക്ഷണം ഒന്നുമല്ല. പുതുതായി വരുന്ന ആളുടെ കൈയ്യിൽ എന്തെങ്കിലും പുതിയ സംഭവങ്ങൾ കാണും.

ശരിക്കും അത്‌ അടിച്ചു മാറ്റാനുള്ള ദുരാഗ്രഹമാണ്‌. അതൊരു പരീക്ഷണമാണെന്ന്‌ ഞാൻ പുറത്ത്‌ പറയുന്നു എന്നേയുള്ളൂ. സത്യത്തിൽ അത്‌ സ്വാർത്ഥതയാണ്‌ മമ്മൂട്ടി പറയുന്നു.

ഈ പരീക്ഷണം വിജയിച്ചാൽ അഭിനന്ദനവും പാളിപ്പോയാൽ വിമർശനവും വരുന്നത്‌ ഇരട്ടത്താപ്പല്ലേ എന്ന ചോദ്യത്തിനു മമ്മൂട്ടി ഉത്തരം നൽകിയത്‌ നല്ലത്‌ നല്ലതെന്നും മോശമായാത്‌ മോശം എന്ന്‌ പറയുന്നത്‌ എങ്ങനെ ഇരട്ടത്താപ്പാകും എന്നാണ്‌.

Advertisement