മോഹന്‍ലാലിന് തന്റെ പ്രിയ ചിത്രം രണ്ടാമൂഴം നഷ്ടമാകുന്നു? പുതിയ ട്വിസ്റ്റ് ഇങ്ങനെ

26

പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന രണ്ടാം മൂഴം മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാല്‍ നായകനായി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രമാണ് രണ്ടാമൂഴം. തന്റെ ഒടിയന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ ടീമുമായി രണ്ടാമൂഴമെത്തുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്.

Advertisements

എന്നാല്‍ എംടി വാസുദേവന്‍ നായര്‍ താന്‍ നല്‍കിയ തിരക്കഥ തിരികെ ചോദിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ്. അഡ്വാന്‍സായി കൈപ്പറ്റിയ തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് ഈ സംഭവം വിവാദമായി മാറിയത്. അതോടെ സംവിധായകന്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചുവെങ്കിലും ആ ശ്രമം പരാജയമായി പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.

മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ സിനിമകള്‍ സമ്മാനിച്ച തിരക്കഥാ കൃത്താണ് എംടി വാസുദേവന്‍ നായര്‍. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങളുടെ കരിയറിലെ എക്കാലത്തെയും മികച്ച പല ചിത്രങ്ങളും എം ടിയുടെ തൂലികയില്‍ നിന്നുമുണ്ടായവയാണ്. എന്നാല്‍ രണ്ടാം മൂഴം സാധ്യമാകാന്‍ പ്രയാസമാണെന്ന് ചില റിപ്പോര്‍ട്ടുകള്‍. തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന ബാഹ്യ ഇടപെടലുകളാണ് ഇതിനു പിന്നിലെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലയാളത്തില്‍ മാത്രമല്ല തിരക്കഥയുടെ ഇംഗ്ലീഷ് പരിഭാഷയും എംടി വാസുദേവന്‍ നായര്‍ തന്നെയാണ് തയ്യാറാക്കിയത്. ഒടിയന്‍ റിലീസ് ചെയ്ത് അധികം വൈകാതെ തന്നെ രണ്ടാമൂഴത്തിലേക്ക് കടക്കുമെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു. തിരക്കഥ മാറ്റണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചവരോട് അനുകൂല സമീപനമായിരുന്നില്ല തിരക്കഥാകൃത്ത് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട്.

തന്റെ എഴുത്തില്‍ ബാഹ്യ ഇടപെടലുകള്‍ നടത്തുന്നതിനോട് എം ടി നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇനി ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട എം ടിതിരക്കഥ തിരികെ വേണമെന്നും മറ്റാരെങ്കിലും തന്നെ സമീപിച്ചാല്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് സിനിമയൊരുക്കുമെന്നും വ്യക്തമാക്കി.

എന്നാല്‍ ഒടിയനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ ആശയവിനിമയം നടത്തുന്നതില്‍ വീഴ്ച വന്നുവെന്നും അതാണ് അദ്ദേഹത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. മറ്റൊരു താരം ഈ ചിത്രം ഏറ്റെടുത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അതേ സമയം, തന്റെ പ്രിയ ചിത്രമായ രണ്ടാമൂഴം ഇനി നടക്കാന്‍ പ്രയാസമാണെന്ന് മോഹന്‍ലാലിന് നേരത്തെ അറിയാമായിരുന്നു എന്നാണ് പുറത്ത് വരുന്ന ചില സൂചനകള്‍. അതിനാലാണ് അദ്ദേഹം പ്രിയന്റെ മരക്കാറിനും, അതുകഴിഞ്ഞ് സിദ്ധിഖിന്‌റെ ബിഗ്ബ്രദറും അതിന് ശേഷം പുതുമുഖ സംവിധായകന്റെ ചിത്രത്തിലും അഭിനയിക്കാന്‍ തയ്യാറായത് എന്നാണ് സിനിമരംഗത്തെ അണിയറ സംസാരം.

Advertisement